Devotional

നവരാത്രിവ്രതം: അനുഷ്ഠാനവും പ്രാധാന്യവും

പുലര്‍കാലത്ത് കുളിച്ച് ദേവിക്ഷേത്രദര്‍ശനം ചെയ്യുകയും മത്സ്യ-മാംസാദികള്‍ ഒഴിവാക്കി ഒരിക്കലൂണ് മാത്രം കഴിക്കുകയും ചെയ്താണ് ഭക്തര്‍ നവരാത്രി വ്രതം അനുഷ്ഠിക്കുന്നത്. വിദ്യാര്‍ഥികളുടെ പഠന മികവിനും എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും കലാ അഭ്യുന്നതിക്കും തൊഴിലാളികള്‍ക്ക് പുരോഗതിക്കും നവരാത്രി വ്രതം വിശേഷമെന്ന് വിശ്വാസം.

ഉദ്ദിഷ്ട കാര്യസാധ്യത്തിനായി കരുതിയും നവരാത്രി വ്രതമെടുക്കുന്നവരുണ്ട്. നാരദ മഹര്‍ഷി ശ്രീരാമന് ഉപദേശിച്ചതാണ് ഈ വ്രതമെന്നാണ് സങ്കല്‍പം. രാവണ നിഗ്രഹം നടത്തി സീതാദേവിയെ വീണ്ടെടുക്കാനായി ശ്രീരാമന്‍ നവരാത്രി വ്രതമനുഷ്ഠിച്ചുവെന്ന് വിശ്വാസം. നവരാത്രിയിലെ ഒന്‍പതു ദിവസങ്ങളില്‍ ആദ്യ മൂന്ന് ദിവസങ്ങള്‍ ഭദ്രകാളിക്കും അടുത്ത മൂന്ന് ലക്ഷ്മിക്കും അവസാന മൂന്ന് സരസ്വതിക്കും പ്രാധാന്യമുള്ള ദിവസങ്ങളാണ്. അവസാന മൂന്നു ദിവസങ്ങളാണ് ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ദിനങ്ങള്‍. കുട്ടികള്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന വിദ്യാരംഭം നടത്തുന്നത് വിജയദശമി ദിനത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button