ഗ്രീന്‍ പീസ് അഥവാ പച്ചപ്പട്ടാണി തണുപ്പുകാലത്ത് കഴിക്കാന്‍ പറ്റിയ മികച്ച ഒന്നാണ്.100 ഗ്രാം ഗ്രീന്‍ പീസില്‍ 78 കാലറി മാത്രമാണുള്ളത്.
അന്നജം, ഭക്ഷ്യനാരുകള്‍, വിറ്റമിന്‍ സി, പ്രോട്ടീന്‍ എന്നിവയും ചെറിയ അളവില്‍ കൊഴുപ്പും, വൈറ്റമിന്‍ എ, മഗ്‌നീഷ്യം എന്നിവയും ഗ്രീന്‍പീസില്‍ ഉണ്ട്.ഗ്രീന്‍പീസിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കിയാലോ..
ശരീരഭാരം കുറയ്ക്കുന്നു – പ്രോട്ടീന്റെയും ഫൈബറിന്റെയും ഉറവിടമാണ് ഗ്രീന്‍പീസ്. ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്തുകയും ഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
ഹൃദയാരോഗ്യം – ആന്റിഓക്സിഡന്റുകള്‍, മഗ്‌നീഷ്യം, കാല്‍സ്യം, പൊട്ടാസ്യം ഇവ ഗ്രീന്‍പീസില്‍ ഉണ്ട്. ഇവ രക്തസമ്മര്‍ദം നിയന്ത്രിക്കുകയും ഹൃദയാരോഗ്യം ഏകുകയും ചെയ്യുന്നു. കൊഴുപ്പ് വളരെ കുറഞ്ഞ ഗ്രീന്‍പീസ് കൊളസ്ട്രോള്‍ കൂട്ടുകയും ഇല്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിര്‍ത്താനും ഗ്രീന്‍പീസ് സഹായിക്കും. ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാതെ തടയുകയും ചെയ്യുന്നു.
Read Also : ദുർമന്ത്രവാദത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ
പ്രതിരോധശക്തിക്ക് – ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പോഷകമാണ് വിറ്റാമിന്‍ സി. ഗ്രീന്‍പീസില്‍ വിറ്റാമിന്‍ സി ഉണ്ട്. ഇത് രോഗങ്ങളകറ്റി ആരോഗ്യമേകുന്നു.
ദഹനത്തിന് സഹായകം – ഗ്രീന്‍പീസില്‍ നാരുകള്‍ ഉണ്ട്. ഇത് ദഹനത്തിന് സഹായിക്കുകയും ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുകയും ചെയ്യും.
ഈ ആരോഗ്യഗുണങ്ങള്‍ ഒക്കെ ഉണ്ടെങ്കിലും ഗ്രീന്‍പീസില്‍ ലെക്ടിനുകളും ഫൈറ്റിക് ആസിഡും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് മിതമായ അളവിലേ കഴിക്കാവൂ. കൂടുതല്‍ അളവില്‍ കഴിക്കുന്നത് ദഹനക്കേടിനും വായുകോപത്തിനും കാരണമായേക്കാം.
Post Your Comments