കേരളത്തിലെ ഒരു ജില്ലയില്‍ വില്‍ക്കുന്ന ഗ്ലോബുകളില്‍ കാശ്മീരില്ലാത്ത ഇന്ത്യ!
മലപ്പുറം● മലപ്പുറം ജില്ലയില്‍ വില്‍ക്കുന്ന ഗ്ലോബുകളില്‍ കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല. നിലമ്പൂര്‍ ചുങ്കത്തറ വിശ്വഭാരതി സ്‌കൂളിലേക്ക് കഴിഞ്ഞ ദിവസം വാങ്ങിയ ഗ്ലോബുകളില്‍ കാശ്മീരിനെ പാകിസ്ഥാന്റെ ഭാഗമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട ചില രക്ഷിതാക്കള്‍ കടയിലെത്തി ഗ്ലോബുകള്‍ മാറ്റി നല്കാന്‍ ആവശ്യപ്പെട്ടെങ്കിലും കച്ചവടക്കാരന്‍ സ്റ്റോക്ക് തീര്‍ന്നുപോയെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. എന്നാല്‍ സമീപപ്രദേശത്തെയും നിലമ്പൂരിലെ മറ്റ് കടകളിലും അന്വേഷിച്ചപ്പോള്‍ അവിടെയും കാശ്മീരില്ലാത്ത ഗ്ലോബാണ് വില്‍ക്കുന്നതെന്ന് വ്യക്തമായി.
ഗ്ലോബ് നിര്‍മ്മിച്ച കമ്പനിയുടെ പേരോ മറ്റു വിവരങ്ങളോ ലഭ്യമല്ല. ഇവ നേരിട്ട് കടകളില്‍ വിതരണം ചെയ്യുകയായിരുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു. കാശ്മീരില്ലാത്ത ഭൂഗോളങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ഇത്തരം സംഘടനകള്‍ക്ക് പങ്കുണ്ടോയെന്ന കാര്യവും വ്യക്തമല്ല. ഗ്ലോബ് നിര്‍മ്മിച്ച കമ്പനിയുടെ പാക്കിസ്ഥാന്‍ അനുകൂല സംഘടനകള്‍ മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നും അത് പാക്കിസ്ഥാന് അവകാശപ്പെട്ടതാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നേരത്തെ തന്നെയുണ്ട്. മലപ്പുറം ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളിലും തീരദേശ മേഖലയിലും ഇത്തരത്തിലുള്ള പ്രചാരണമുണ്ടായിരുന്നു.
സംഭവത്തെക്കുറിച്ച് സംസ്ഥാന സെക്രട്ടറി അജി തോമസും സംഘവും എടക്കര പോലീസിന് നല്‍കിയിട്ടുണ്ട്. ദേശവിരുദ്ധ പ്രവര്‍ത്തനമായി ഇതിനെ കാണണമെന്നും അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും യുവമോര്‍ച്ച പരാതിയില്‍ ആവശ്യപ്പെട്ടു.
Post Your Comments