ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് അപ്പോളോ ആശുപത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജയലളിതയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 22നാണ് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചികിത്സയോട് ജയലളിതയുടെ ശരീരം മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ട്. ശ്വാസതടസത്തിനും അണുബാധയ്ക്കുമുള്ള മരുന്നുകളാണ് ഇപ്പോള്‍ നല്‍കുന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ജയലളിതയെ നിരീക്ഷിക്കുന്നുണ്ട്. നിലവില്‍ നല്കുന്ന മരുന്നുകള്‍ കുറച്ചുദിവസത്തേക്കു കൂടി തുടരും. പഴയ നിലയിലേക്കു മടങ്ങിവരുന്നതിനായി കുറച്ചു ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നും അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചു പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. ഭരണകാര്യങ്ങള്‍ ഇപ്പോഴും തീരുമാനിക്കുന്നത് ജയലളിതയാണെന്നും വിശ്രമിക്കാനുള്ള ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് മാത്രമാണ് ഇപ്പോള്‍ അവര്‍ ആശുപത്രിയില്‍ തങ്ങുന്നതെന്നും പാര്‍ട്ടി അറിയിച്ചു.
Post Your Comments