IndiaNews

ഇന്ത്യയ്ക്കും മോദിയ്ക്കും അസഭ്യവര്‍ഷവും ഭീഷണിയുമായി ബലൂണുകള്‍

ഗുര്‍ദാസ്പൂര്‍● ഇന്ത്യന്‍ സ്ത്രീകള്‍ക്കും സൈന്യത്തിനും ഭീഷണിയും അസഭ്യവര്‍ഷവുമായി അതിര്‍ത്തിയില്‍ ബലൂണുകള്‍. ഉറുദുവിലുള്ള സന്ദേശങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ഭീഷണിയുണ്ട്. 40 ഓളം ബലൂണുകളാണ് ഇത്തരത്തില്‍ സുരക്ഷാ സേനയ്ക്ക് ലഭിച്ചത്. ‘മോദിജി, ആയൂബിന്റെ വാള്‍ തങ്ങളുടെ പക്കല്‍ തന്നെ ഉണ്ട്, ഇസ്ലാം സിന്ദാബാദ്’ എന്ന് അവയിലൊന്നില്‍ കുറിച്ചിട്ടുണ്ട്. പാക് സൈന്യത്തെ പരീക്ഷിക്കാനുള്ള ധൈര്യം പ്രധാനമന്ത്രി നരേന്ദ്രമോദിക്കുണ്ടോ എന്നതടക്കമുള്ള പരാമര്‍ശങ്ങളുമുണ്ട്.

ഫെറോസ്പുര്‍, പത്താന്‍കോട്ട്, അമൃത്‌സര്‍ എന്നിവടങ്ങളില്‍ നിന്നാണ് പ്രധാനമായും ബലൂണ്‍ കിട്ടിയത്‌. ഫെറോസ്പുരില്‍ നിന്നാണ് മോദിയെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശമടങ്ങിയ ബലൂണ്‍ ലഭിച്ചത്.

സംഭവം അതീവഗൗരവമായാണ് സുരക്ഷാ സേന കാണുന്നത്. സുരക്ഷ ശക്തമാക്കിയതായും അതിര്‍ത്തിയ്ക്കപ്പുറത്ത് നിന്ന് ആര് എന്ത് കടത്തിവിട്ടാലും ഔട്‌പോസ്റ്റുകളില്‍ സെന്‍സര്‍ ചെയ്യപ്പെടുമെന്നും മുതിര്‍ന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കഴിഞ്ഞദിവസം അതിര്‍ത്തി ജില്ലകളായ ഗുര്‍ദാസ്പുര്‍, പത്താന്‍കോട്ട് എന്നിവിടങ്ങളില്‍ നിന്നും ഗ്രാമീണരെ ഒഴിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button