ന്യൂഡല്‍ഹി : രാജ്യത്തെ ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന്റെ മുന്നറിയിപ്പ്. ഇന്ത്യ പാക് ഭീകരരെ വധിച്ചതിനു പാകിസ്ഥാന് തിരിച്ചടിക്കാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ-പാക് അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. അതിര്‍ത്തിയിലെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്.
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംശയകരമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിനെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. അബദ്ധത്തില്‍ അതിര്‍ത്തി കടന്ന ഇന്ത്യന്‍ സൈനികനെ തിരികെയെത്തിക്കാന്‍ രാജ്യാന്തര മാനദണ്ഡങ്ങളനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും പരീക്കര്‍ അറിയിച്ചു. രാഷ്ട്രീയ റൈഫിള്‍സ് അംഗമായ മഹാരാഷ്ട്ര സ്വദേശി ചന്ദു ബാബുലാല്‍ ചൗഹാനാണ് കഴിഞ്ഞ വ്യാഴാഴ്ച പാക് സൈന്യത്തിന്റെ പിടിയിലായത്.
Post Your Comments