![ADVERTISEMENT](/wp-content/uploads/2016/10/ADVERTISEMENT.jpg)
ജക്കാര്‍ത്ത: നഗ്നതയാര്‍ന്ന ചിത്രങ്ങള്‍ പരസ്യബോര്‍ഡുകളില്‍ കാണാറുണ്ട്. എന്നാല്‍ പോണ്‍ വീഡിയോ പരസ്യബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ടാലോ. അതും നഗരമധ്യത്തിലാണ് ഇത്തരമൊരു അശ്ലീല കാഴ്ച കണ്ടത്. യാത്രക്കാരെല്ലാം ഇത് കണ്ട് ഒരുനിമിഷം ഞെട്ടിത്തരിച്ചുനിന്നു പോയി. ചില വിരുതര്‍ ഇതിന്റെ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനുള്ള തിടുക്കം കൂട്ടി.
ഇന്തോനേഷ്യയിലെ തിരക്കാര്‍ന്ന നഗരത്തിലായിരുന്നു ഇങ്ങനെയൊരു കാഴ്ച പ്രത്യക്ഷപ്പെട്ടത്. നഗരത്തിലെ വലിയ ഡിജിറ്റല്‍ പരസ്യബോര്‍ഡിലായിരുന്നു വീഡിയോ. യാത്രക്കാര്‍ വാഹനങ്ങള്‍ നിര്‍ത്തി വീഡിയോ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ ഗതാഗതകുരുക്കുമായി. ഒരു പരസ്യത്തിനിടയിലാണ് അശ്ലീല വീഡിയോ കയറി വന്നത്. മിനുട്ടുകള്‍ക്കുള്ളില്‍ വീഡിയോ ഓഫ് ചെയ്‌തെങ്കിലും അപ്പോഴേക്കും ജനങ്ങള്‍ അവരുടെ മൊബൈലുകളില്‍ സംഭവം പകര്‍ത്തിയിരുന്നു.
വീഡിയോട്രോണ്‍ എന്ന ഹാഷ്ടാഗിലാണ് സംഭവം വൈറലായത്. സംഭവത്തില്‍ പോലീസും സൈബര്‍ വിദഗ്ധരും അന്വേഷിക്കും. കമ്പ്യൂട്ടറിലൂടെ മനപ്പൂര്‍വം ആരെങ്കിലും വീഡിയോ പ്രദര്‍ശിപ്പിച്ചതാണോ അതോ ഹാക്കിങ് നടന്നതാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. ഇന്തോനേഷ്യയില്‍ പോണ്‍ സൈറ്റുകള്‍ നിരോധിച്ച സാഹചര്യത്തിലാണ് ഇങ്ങനെയൊരു സംഭവം നടന്നത്.
Post Your Comments