ന്യൂഡല്‍ഹി : അതിര്‍ത്തി കടന്നുള്ള ഇന്ത്യന്‍ സേനയുടെ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ ആക്രമണത്തെക്കുറിച്ച് ആദ്യമായി നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. മറ്റു രാജ്യങ്ങളെ ഇന്ത്യ അങ്ങോട്ടുചെന്ന് ആക്രമിക്കാറില്ലെന്നും അന്യരാജ്യങ്ങളുടെ മണ്ണിനായി ഇന്ത്യ ദാഹിക്കുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രവാസി ഭാരതീയ കേന്ദ്രം ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
”താന്‍ എപ്പോഴെല്ലാം വിദേശത്ത് പോയിട്ടുണ്ടോ, അപ്പോഴെല്ലാം ഇന്ത്യന്‍ പട്ടാളക്കാരുടെ സ്മൃതി മണ്ഡപങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇന്ത്യ ആരേയും ആക്രമിച്ചിട്ടില്ല. അന്യന്റെ ഭൂമിക്കായി ഇന്ത്യ വിശക്കുന്നുമില്ല. രണ്ടാം ലോക മഹായുദ്ധത്തില്‍ ഇന്ത്യയ്ക്ക് നേരിട്ട് പങ്കില്ലായിരുന്നിട്ടു കൂടി ഒന്നര ലക്ഷം ഇന്ത്യന്‍ പട്ടാളക്കാരാണ് രക്തസാക്ഷികളായത്. എന്നാല്‍, ഈ ത്യാഗത്തെ ലോകത്തിന് മനസിലാക്കി കൊടുക്കാന്‍ നമുക്കായിട്ടില്ല. വിദേശത്ത് ജീവിക്കുന്ന ഇന്ത്യാക്കാര്‍, വിദേശരാജ്യങ്ങളുടെ മണ്ണ് പിടിച്ചെടുക്കുന്ന രാഷ്ട്രീയത്തോട് യോജിക്കുന്നില്ല. എന്നാല്‍, സമൂഹത്തിന്റെ നല്ലതിന് വേണ്ടി അവര്‍ വിദേശികളുമായി സഹകരിക്കും. പല രാജ്യങ്ങളിലെയും യുദ്ധങ്ങളിലും കലാപങ്ങളില്‍ നിന്നും ഇന്ത്യക്കാരും വിദേശികളുമടക്കം നിരവധിപ്പേരെ ഇന്ത്യ രക്ഷപെടുത്തിയിട്ടുണ്ട്. ഇന്ത്യാക്കാര്‍ക്ക് ലോകത്തിനായി വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയും. ഇന്ത്യാക്കാര്‍ ജലത്തെ പോലെയാണ്. രൂപത്തിന് നിറത്തിനും അനുസരിച്ച് അവര്‍ക്ക് മാറാന്‍ കഴിയും”- പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments