ചെന്നൈ: ജയലളിതയുടെ ആരോഗ്യസ്ഥിതി തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ടതോടെ തമിഴ്നാട് ഇളകി മറിയുന്നു. ഗുരുതരാവസ്ഥയിലാണെന്നാണ് ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. ഇതോടെ തമിഴ്നാട്ടില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ആക്രമണ ഭീഷണി ഭയന്ന് അപ്പോളോ ആശുപത്രിക്ക് കേന്ദ്രസേനയുടെ സുരക്ഷ ഒരുക്കാനാണ് നിര്‍ദേശം. തമിഴ്നാട്ടിലേക്ക് സിആര്‍പിഎഫ് അടക്കമുള്ള കേന്ദ്ര സൈന്യത്തെ അയച്ചതായാണ് സൂചന.
പ്രധാനമായ കേന്ദ്രങ്ങളില്‍ പോലീസിനെയും വിന്യസിപ്പിക്കുന്നുണ്ട്. ജയലളിതയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തമിഴ്നാട് കത്തുമെന്നുറപ്പാണ്. ജയലളിതയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായ നിലയിലേക്ക് നീങ്ങുകയാണെന്നും കരളിന്റെയും വൃക്കകളുടേയും പ്രവര്‍ത്തനം തകരാറിലായിട്ടുണ്ടെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. എന്നാല്‍, ഇതൊന്നും ശരിയല്ലെന്നാണ് അപ്പോളോ ആശുപത്രി അധികൃതരുടെ വിശദീകരണം.
ആശുപത്രിയിലേക്ക് കൂടുതല്‍ അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ദിവസങ്ങളായി ആശുപത്രിക്കു പുറത്ത് ജനങ്ങള്‍ അമ്മയ്ക്കുവേണ്ടി കാത്തിരിക്കുകയാണ്. ഇവര്‍ ഒഴിഞ്ഞു പോകാന്‍ തയ്യാറല്ലെന്നാണ് വിവരം.
Post Your Comments