NewsIndia

പാക്ക് പിടിയിലുള്ള ഇന്ത്യന്‍ സൈനികനെ യുദ്ധക്കുറ്റവാളിയാക്കിയേക്കും

ന്യൂഡല്‍ഹി : പാക്കിസ്ഥാന്റെ പിടിയിലുള്ള ഇന്ത്യന്‍ സൈനികനെ ഇന്ത്യയ്ക്ക് നേരിട്ട് വിട്ടുകിട്ടാന്‍  സാധ്യത കുറവ്. സൈനികനെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്ര സ്വദേശിയായ സൈനികന്‍ ചന്ദു ബാബുലാല്‍ ചൗഹാനാണ് പാക്ക് പിടിയിലുള്ളത്. ഇദ്ദേഹത്തെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നുവരുന്നതിനിടെയാണ് യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കുന്നതിനുള്ള നീക്കം. യുദ്ധക്കുറ്റവാളിയാക്കിയാല്‍ ജനീവ കരാറിന്റെ അടിസ്ഥാനത്തിലുള്ള പരിഗണനകള്‍ ചൗഹാനു ലഭിക്കും.
പാക്ക് ഭീകര ക്യാപുകളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് അതിര്‍ത്തി ലംഘനത്തിന്റെ പേരില്‍ 22കാരനായ ഇന്ത്യന്‍ സൈനികനെ പാക്ക് സൈന്യം പിടികൂടിയത്.
37 രാഷ്ട്രീയ റൈഫിള്‍സിലെ അംഗമാണു ചന്ദു ബാബുലാല്‍ ചൗഹാന്‍. ജന്ധ്‌റൂട്ട് മേഖലയില്‍നിന്നാണു ചന്ദു ബാബുലാലിനെ സൈന്യം പിടികൂടിയതെന്നും ഇദ്ദേഹത്തെ നികായലിലെ സൈനികാസ്ഥാനത്തു തടവിലാക്കിയിരിക്കുകയെന്നുമാണ് വിവരം.
എന്നാല്‍ ചൗഹാനെ പിടികൂടിയതായി പാക്കിസ്ഥാന്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യന്‍ സൈനികനെ പിടികൂടിയതായി പാക്ക് മാധ്യമങ്ങളാണ് ആദ്യം റിപ്പോര്‍ട്ടുചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button