കോഴിക്കോട്: ബസ് കണ്ടക്ടര്‍മാരുടെ സ്ഥിരം ജോലിയാണ് ചില്ലറയില്ലാത്ത യാത്രക്കാരോട് മോശമായി പെരുമാറുക എന്നത്. കോഴിക്കോട് സ്വദേശിനി നിത്യ താന്‍ അനുഭവിച്ച അപമാനത്തെപ്പറ്റി പങ്കുവെയ്ക്കുന്നു. ചില്ലറയില്ലാത്തതിന്റെ പേരില്‍ കണ്ടക്ടര്‍ പെണ്‍കുട്ടിയെ ബസില്‍നിന്ന് അപമാനിക്കുകയായിരുന്നു. ഒരു രൂപയുടെ പേരിലാണ് പെണ്‍കുട്ടിക്ക് അധിക്ഷേപം കേള്‍ക്കേണ്ടിവന്നത്.
കോഴിക്കോട് നിന്നും കുന്നമംഗലം വഴി പയബ്രയിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി (ആര്‍എസ്പി ) ബസ്സിലാണ് സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗതാഗതമന്ത്രിക്ക് കത്തയച്ചു. കണ്ടക്ടര്‍ പെണ്‍കുട്ടിയോട് ഒരു രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, കുട്ടിയുടെ കൈയ്യില്‍ ഒരുരൂപയില്ലായിരുന്നു. സ്ഥിരമായി താന്‍ സൗജന്യമായാണ് യാത്രചെയ്യുന്നതെന്ന രീതിയിലുള്ള സംസാരമായിരുന്നു പിന്നീട് നടന്നത്.
തനിക്കിങ്ങോട്ട് പണം തരാനുള്ള കണ്ടക്ടര്‍ തന്നെ അപമാനിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇതുപോലുള്ള നിരവധി സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും നടപടിയെടുക്കണമെന്നും പെണ്‍കുട്ടി ആവശ്യപ്പെടുന്നു.
Post Your Comments