ന്യൂഡല്‍ഹി: അബുദാബി കിരീടാവകാശി, ഷെയ്ഖ് മൊഹമ്മദ് ബിന്‍ സയെദ് അല്‍ നഹ്യാന്‍ 2017, ജനുവരി 26-ന് കൊണ്ടാടുന്ന ഇന്ത്യന്‍ ഗണതന്ത്രദിവസത്തില്‍ മുഖ്യാതിഥിയാകും. ഇന്ത്യയുടെ ക്ഷണം സന്തോഷപൂര്‍വ്വം സ്വീകരിച്ച മൊഹമ്മദ് ബിന്‍ സയെദ് “നമ്മുടെ പരസ്പരബന്ധം ചരിത്രത്തിന്‍റെ പഥത്തില്‍ ആഴത്തില്‍ വേരൂന്നി നില്‍ക്കുന്നതാണ്. നമ്മുടെ തന്ത്രപ്രധാനമായ സഹകരണം വര്‍ദ്ധിച്ചിരിക്കുന്നു. അതിന്‍റെ വികാസം നമ്മുടെ ആഗ്രഹങ്ങളുടെ പാരസ്പര്യത്തെ ആശ്രയിച്ചിരിക്കുന്നു,” എന്ന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
@narendramodi I am pleased to join in your Republic Day celebrations, wishing your friendly country more progress & prosperity
— أخبار محمد بن زايد (@MBZNews) October 2, 2016
“Our strong relations are deeply rooted in history; our strategic cooperation has increased, driven by our mutual aspirations to develop it” — أخبار محمد بن زايد (@MBZNews) October 2, 2016
പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചു. ശെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാന്റെ സാന്നിദ്ധ്യം ഇന്ത്യയും യുഎഇയും തമ്മിലുളള ബന്ധത്തിന് കരുത്ത് പകരുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
The coming of HH Mohamed bin Zayed Al Nahyan will give a very strong boost to the vibrant India-UAE ties. @MBZNews
— Narendra Modi (@narendramodi) October 2, 2016
Thank you for very kindly agreeing to grace the 2017 Republic Day celebrations as the Chief Guest. https://t.co/UqnX6BJJdW — Narendra Modi (@narendramodi) October 2, 2016
ഇന്ത്യയുടെ സുഹൃത്തിനെയാണ് വരവേല്‍ക്കാന്‍ ഒരുങ്ങുന്നതെന്ന് വിദേശകാര്യമന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതിന് ശെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ചു.
നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം മൂന്നാമത്തെ റിപ്പബ്ലിക് ദിനമാണ് വരാനിരിക്കുന്നത്. ആദ്യ തവണ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയായിരുന്നു ഇന്ത്യയുടെ അതിഥി. കഴിഞ്ഞ തവണ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വോ ഒലാന്ദെ ആയിരുന്നു അതിഥിയായി എത്തിയത്. ശെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാന്റെ സന്ദര്‍ശനം ഇന്ത്യയ്ക്ക് നയതന്ത്ര തലത്തിലും ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രത്യേക സൗഹൃദം പുലര്‍ത്തുന്ന ശെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ മൂന്ന് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന് രാജ്യത്ത് എത്തിയിരുന്നു
Post Your Comments