IndiaNews

ഇന്ത്യയുടെ തിരിച്ചടി : സര്‍ജിക്കല്‍ സ്‌ട്രൈക്ക് ‍അധികൃതർ ലൈവ് ആയി കണ്ടതിങ്ങനെ…..

ഉറിയിലെ ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടി ഒരു ചെറിയ പിഴവിന് പോലും സാധ്യത നൽകാതെയായിരുന്നു. കാര്‍ട്ടോസാറ്റ് ഉപഗ്രഹം നല്‍കിയ വിവരങ്ങളും നിർണായകമായി. ഇങ്ങനെ ഒരു ആക്രമണമേ നടന്നിട്ടില്ലെന്ന് പാകിസ്ഥാൻ പറയാനുളള സാധ്യത മുന്നിൽ കണ്ടായിരുന്നു ഇന്ത്യയുടെ നീക്കം. അതിനാൽ തന്നെ ആക്രമണത്തിന്റെ എല്ലാ ദൃശ്യങ്ങളും പകർത്താൻ തീരുമാനിച്ചു.

ഹെല്‍മെറ്റില്‍ ബോഡി ക്യാമറകള്‍ ഘടിപ്പിച്ചാണ് കമാൻഡോകൾ ആക്രമണം നടത്തിയത്. പാര്‍ലമെന്റിന്റെ സൗത്ത് ബ്ലോക്കിലെ യുദ്ധ മുറിയില്‍ (വാര്‍ റൂം) ഇരുന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആക്രമണം ലൈവ് ആയി കണ്ടു. ഡിജിഎംഒ ലെഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിങ് കാര്യങ്ങള്‍ നിയന്ത്രിച്ചു. ഹെല്‍മെറ്റില്‍ ഘടിപ്പിച്ച ബോഡി ക്യാമറ റെക്കോര്‍ഡ് ചെയ്യുന്ന ദൃശ്യങ്ങള്‍ ഉപഗ്രഹ സഹായത്തോടെയാണ് തത്സമയം ഡൽഹിയിലെത്തിയത്. ഉധംപൂരിലെ വടക്കന്‍ സൈനിക കമാന്റ് ആസ്ഥാനത്തും ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

ഇന്ത്യന്‍ സൈനികര്‍ക്ക് ഒരു പരിക്ക് പോലും പറ്റരുത് എന്ന് ഉറപ്പിച്ച് നടത്തിയ ഓപ്പറേഷന്‍ ആയിരുന്നു. അതുകൊണ്ട് തന്നെ ആക്രമണം പൂര്‍ത്തിയായപ്പോള്‍ ആദ്യം അന്വേഷിച്ചത് ആര്‍ക്കെങ്കിലും പരിക്കുണ്ടോ എന്നായിരുന്നു. ഇന്ത്യൻ സംഘത്തിന് ഒരു പോറൽ പോലും ഏറ്റിട്ടില്ല എന്ന് ഉറപ്പ് വരുത്തിയപ്പോഴാണ് അധികൃതർക്ക് ആശ്വാസം ആയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button