
തിരുവനന്തപുരം: സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിക്ക് വേണ്ടി തന്നെ കേസ് ഏൽപ്പിച്ചത് മയക്കുമരുന്ന് മാഫിയയാണെന്ന് അഡ്വക്കേറ്റ് ബി എ ആളൂര്‍. സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതില്‍ കുറ്റബോധമില്ലെന്നും ഗോവിന്ദച്ചാമിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുംബൈയില്‍ സജീവമാണെന്നും ഗോവിന്ദച്ചാമി മയക്കുമരുന്നു മാഫിയയിലെ കണ്ണിയാണെന്നും ആളൂര്‍ പറഞ്ഞു.
സൗമ്യയെ ഗോവിന്ദച്ചാമി ബലാത്സംഗം ചെയ്തു എന്നത് പോലീസ് കെട്ടി ചമച്ച കഥയാണ് . മോഷണം മാത്രമായിരുന്നു ഇയാളുടെ ഉദ്ദേശമെന്നും ബലാത്സംഗക്കുറ്റത്തിനായി പോലീസ് ഹാജരാക്കിയ തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും ആളൂർ പറയുന്നു. ഒരു പ്രമുഖ വാർത്താചാനലിന് നൽകിയ അഭിമുഖത്തിലാണ് ആളൂർ ഇക്കാര്യം വ്യക്തമാക്കിയത്.
മുംബൈ പനവേല്‍ പ്രദേശങ്ങളില്‍ നിന്നുള്ള മയക്കുമരുന്നു സംഘമാണ് ഗോവിന്ദചാമിക്ക് വേണ്ടി തന്നെ സമീപിച്ചതെന്നും തമിഴനാട് സ്വദേശികളും ഇക്കൂട്ടത്തിൽ ഉണ്ടെന്നും തങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്ത് വിടരുതെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആളൂര്‍ പറഞ്ഞു.
Post Your Comments