India

നിരപരാധിയായ ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ചു ; ഭാര്യ സ്‌റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി

കൊച്ചി : നിരപരാധിയായ ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഭാര്യ പോലീസ് സ്റ്റേഷനില്‍ കുത്തിയിരുപ്പ് സമരം നടത്തി. ആറ്റിങ്ങല്‍ സ്വദേശി പ്രജീഷിനാണ് പോലീസിന്റെ ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. മോഷണക്കേസില്‍ ചോദ്യം ചെയ്യാനാണ് പ്രജീഷിനെ പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചത്. ഫാഷന്‍ ഡിസൈനറായ ആറ്റിങ്ങല്‍ സ്വദേശിയായ പ്രജീഷ് ജോലിതേടിയാണ് മൂവാറ്റുപുഴയിലെത്തിയത്.

മര്‍ദ്ദനത്തിനിരയായ പ്രജീഷ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. മോഷണം നടത്തുന്നുവെന്ന സംശയത്തില്‍ നാട്ടുകാരാണ് പ്രജീഷിനെ പോലീസില്‍ ഏല്‍പ്പിച്ചത്. ചോദ്യം ചെയ്യലിനിടെ തന്നെ മൃഗീയമായി മര്‍ദ്ദിച്ചെന്ന് പ്രജീഷ് പറഞ്ഞു. പ്രജീഷിന്റെ ഭാര്യ സ്‌റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തിയതോടെയാണ് പ്രജീഷിനെ പോലീസ് വിട്ടയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button