കോഴിക്കോട്● ഇടതു വലതു മുന്നണികളെ നിലംപരിശാക്കിക്കൊണ്ട് താന്‍ നേടിയ ഐതിഹാസികമായ വിജയം എസ്.ഡി.പി.ഐ യുടെ വിജയമാണെന്ന് പി.സി ജോര്‍ജ്ജ്. രാഷ്ട്രീയ മാടമ്പിമാരൊക്കെ തന്നെ അങ്ങ് ശരിപ്പെടുത്തിക്കളയാമെന്നു വിചാരിച്ച കാലത്ത് തനിക്കു ആദ്യമായി പിന്തുണയുമായി എത്തിയത് എസ്.ഡി.പി.ഐ നേതൃത്വം ആയിരുന്നുവെന്ന് പി.സി ജോര്‍ജ്ജ് പറഞ്ഞു.
കോഴിക്കോട് കടപ്പുറത്ത് പോപ്പിലര്‍ ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങള്‍ നിങ്ങളുടെ സമരങ്ങളും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുക, നിങ്ങള്‍ക്ക് വേണ്ടി നിയമസഭയില്‍ സംസാരിക്കാന്‍ ഞാനുണ്ടാകുമെന്നും പി.സി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.
Post Your Comments