India

ജയലളിതയെ ചികിത്സിക്കുന്നത് ലണ്ടനില്‍നിന്നെത്തിയ ഡോക്ടര്‍; തമിഴ്‌നാട് അതീവസുരക്ഷയില്‍

ചെന്നൈ: ജയലളിത എന്നു പറയുന്നത് തമിഴ്‌നാട്ടുകാര്‍ക്കു വെറുമൊരു മുഖ്യമന്ത്രി മാത്രമല്ല. അവരുടെ അമ്മയാണ്, അവരുടെ എല്ലാമാണ്. ജയലളിതയ്ക്ക് എന്തെങ്കിലും സംഭവിച്ചു എന്നു കേള്‍ക്കാന്‍ പോലും കഴിയാത്തവര്‍. ജയലളിതയുടെ ആരോഗ്യനില ഗുരുതരമാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ തമിഴ്നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ആശുപത്രി സന്ദര്‍ശിച്ചു. രാത്രി ഏഴോടെയാണ് അപ്പോളോ ആശുപത്രിയിലെത്തി ജയലളിതയെ വിദ്യാസാഗര്‍ റാവു സന്ദര്‍ശിച്ചത്.

എന്നാല്‍, ജയലളിതയ്ക്ക് ഇപ്പോള്‍ എങ്ങനെയുണ്ടെന്ന കാര്യം ഗവര്‍ണര്‍ വ്യക്തമാക്കിയില്ല. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കാതെയാണ് ഗവര്‍ണര്‍ പോയത്. ലണ്ടനില്‍നിന്നെത്തിയ ഡോ. റിച്ചാര്‍ഡ് ജോണ്‍ ബെയ്‌ലിയുടെ ചികിത്സയിലാണു ജയലളിതയിപ്പോള്‍. ജയലളിതയുടെ നില ഗുരുതരമായെന്ന അഭ്യൂഹം പരന്നതോടെ ചെന്നൈയിലും തമിഴ്നാട്ടിലെ വിവിധ നഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അതീവ ഗുരുതരാവസ്ഥയിലായതിനെത്തുടര്‍ന്നു കഴിഞ്ഞദിവസം മുതല്‍ ജയലളിത വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവന്‍ നിലനിലനിര്‍ത്തുന്നത്. പനിയും നിര്‍ജലീകരണവും മൂലം കഴിഞ്ഞാഴ്ചയാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button