
ചൈനയിലെ ചെംക്ഡുവിലെ സിച്വാന്‍ നോര്‍മല്‍ സര്‍വ്വകലാശാല അല്പം വ്യത്യസ്‌തമാകുകയാണ്. കുട്ടികളെ ആകര്‍ഷിക്കാനായി ഇവിടെ സുന്ദരികളായ 16 അധ്യാപികമാരെയാണ് നിയമിച്ചിരിക്കുന്നത്. ഇവരുടെ ചിത്രങ്ങള്‍ പരസ്യമെന്ന പോലെ സര്‍വകലാശാല തന്നെ പുറത്ത് വിടുകയും ചെയ്തതോടെ ഇവിടേക്ക് വിദ്യാര്‍ത്ഥികളുടെ വരവ് കൂടിയിരിക്കുകയാണ്.
തെല്ല് അസൂയയോടെയാണ് മറ്റ് സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ ഇപ്പോൾ. മോഡലുകള്‍ തോറ്റ് പോകുന്ന തരത്തിലുള്ള സുന്ദരികളാണ് അധ്യാപികമാര്‍. സൗന്ദര്യം പ്രധാന മാനദണ്ഡമായി എടുത്തു തന്നെയാണ് ഇവരെ നിയമിച്ചതെന്ന് സര്‍വകലാശാല അധികൃതർ പറയുന്നു. എന്നാല്‍ സൗന്ദര്യം മാത്രമല്ല, പാട്ട്, നൃത്തം, നാടകം, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേക പ്രാവീണ്യം നേടിയവര്‍ കൂടിയാണ് ഇവര്‍. അധ്യാപികമാര്‍ പ്രായമേറിയവരാണെന്ന പൊതുധാരണ തിരുത്താനും കൂടിയാണ് അധികൃതരുടെ ഈ തീരുമാനം. ഇപ്പോള്‍ ക്ലാസ്സുകളിലെല്ലാം ഫുൾ അറ്റന്‍ന്റസാണ്.
Post Your Comments