മികച്ച കൈയ്യെഴുത്തുപ്രതികള്‍ക്ക് എന്നും നല്ല അഭിപ്രായമാണ് ലഭിച്ചിട്ടുള്ളത്.നല്ല വടിവൊത്ത രീതിയിലുള്ള കയ്യക്ഷരം കണ്ട് പലരോടും നമുക്ക് ഒരേ സമയം അത്ഭുതവും അസൂയയും തോന്നിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു കൈയ്യക്ഷരം കണ്ട് അത്ഭുതപ്പെടുകയാണ് ആളുകൾ.സാക്ഷാല്‍ അച്ചടിയെപ്പോലും തോല്‍പ്പിക്കുന്ന വടിവൊത്തരീതിയിലുള്ളൊരു കയ്യക്ഷരം.
എട്ടാം ക്ലാസുകാരിയാണ് ഈ അപൂര്‍വ്വ കൈയ്യക്ഷരത്തിന്റെ ഉടമ.കയ്യക്ഷരം കൊണ്ട് മാത്രമല്ല പേരുകൊണ്ടും ഈ കൊച്ചുമിടുക്കി വ്യത്യസ്തയാവുകയാണ്. നേപ്പാളിലെ ബീരേന്ദ്ര സൈനിക് ആവാസിയ മഹാവിദ്യാലയത്തിലെ കൊച്ചുമിടുക്കിയുടെ പേര് പ്രകൃതി എന്നാണ്.പ്രകൃതിയാണ് ഈ വടിവൊത്ത മനോഹാരിതയാർന്ന കയ്യക്ഷരത്തിനുടമ.പുസ്തകങ്ങളില്‍ അച്ചടിച്ചിരിക്കുന്ന കൃത്യതയോടെയും ഭംഗിയോടെയുമുള്ള പ്രകൃതിയുടെ കയ്യക്ഷരമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.ഏറ്റവും മികച്ച ഇന്ത്യന്‍ കൈയ്യക്ഷരം എന്ന രീതിയിലായിരുന്നു സോഷ്യൽ മീഡിയയിൽ വാര്‍ത്തകള്‍ വന്നത്.പ്രകൃതിയും പ്രകൃതിയുടെ കയ്യക്ഷരവും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.
Post Your Comments