ഡൽഹി; ഇന്ത്യയും നേപ്പാളും തമ്മിൽ വിമാന സർവ്വീസ് പുനരാരംഭിക്കാൻ ധാരണയായി. കൂടാതെ തുടക്കത്തില്‍ ദിവസേന ഡല്‍ഹിക്കും കാഠ്മണ്ഡുവിനും ഇടയില്‍ ഒരു സര്‍വീസായിരിക്കും ഉണ്ടായിരിക്കുക എന്നാണ് പുറത്ത് വരുന്ന വിവരം.
മെഡിക്കൽ പ്രോട്ടോകോളുകൾ കൃത്യമായി പാലിച്ചായിരിക്കും സർവ്വീസ് നടത്തുക. നേപ്പാളും ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ ഇതിലൂടെ പരിഹരിക്കാൻ കഴിയുമെന്നും കണക്കുകൂട്ടുന്നു.
ചൈനയുടെ പ്രലോഭനത്തിൽ വീണ നേപ്പാൾ കാലാപാനി ഉൾപ്പെടുന്ന സ്ഥലം അവരുടെതാണെന്ന് അവകാശമുന്നയിച്ചാണ് പ്രശ്നം തുടങ്ങിയത്. നേപ്പാളിനെ അനുകൂലിച്ച് ചൈനയും രംഗത്തെത്തിയിരുന്നു , എന്നാൽ ഇന്ത്യക്കെതിരായ നീക്കം നടത്തിയതിന് രാജ്യത്തിനുളളില്‍ നിന്നും പാര്‍ട്ടിക്കുളളില്‍ നിന്നും കെ.പി. ശര്‍മ ഒലിക്കെതിരെ വ്യാപക പ്രതിഷേധമാണ് അന്ന് ഉയർന്നത്.
എന്നാലിപ്പോൾ ഇന്ത്യയും നേപ്പാളും തമ്മിൽ വിമാന സർവ്വീസ് പുനരാരംഭിക്കാൻ ധാരണയായതോടെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്ന വിശ്വാസമാണ് നേപ്പാളിനുള്ളത്.
Post Your Comments