ധര്‍മ്മശാല: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ചൈനക്കാര്‍ക്ക് ദിവ്യമന്ത്രം ഉപദേശിച്ച് തിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമ. ചൈനയിലെ ബുദ്ധ ആശ്രമങ്ങളിലുള്ളവരോട് ‘താര മന്ത്രം’ ജപിക്കാനാണ് ദലൈ ലാമ നിര്‍ദേശിച്ചിരിക്കുന്നത്. ഇത് സാംക്രമിക രോഗങ്ങള്‍ പടരുന്നതില്‍ നിന്ന് തടയുമെന്നും ദലൈ ലാമ പറഞ്ഞു.
ചൈനയിലുള്ള തിബറ്റന്‍ സന്യാസികള്‍ കൊറോണ വൈറസിനേക്കുറിച്ചുള്ള ആശങ്ക പങ്കുവച്ചപ്പോഴാണ് ദലൈ ലാമയുടെ ഉപദേശം. സെന്‍ട്രന്‍ തിബറ്റന്‍ അഡ്മിനിസ്‌ട്രേഷന്‍ വൈബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ദലൈ ലാമ നല്‍കിയിരിക്കുന്നത്. താര മന്ത്രം ദലൈ ലാമ ജപിക്കുന്നതിന്റെ വോയിസ് ക്ലിപ്പും നല്‍കിയിട്ടുണ്ട്.
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരെ സെന്‍ട്രല്‍ തിബറ്റന്‍ അഡ്മിനിസ്‌ട്രേഷന്‍ അനുശേചിച്ചു. ചൈനയുടെ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഉടന്‍ തന്നെ വൈറസിനെ നിയന്ത്രണത്തിലാക്കാന്‍ കഴിയട്ടെയെന്നും തിബറ്റന്‍ അഡ്മിനിസ്‌ട്രേഷന്‍ ആശംസിച്ചു. വലിയ രീതിയിലുള്ള വന്യജീവികളുടെ വില്‍പനയ്ക്ക് കൊറോണ വൈറസ് ബാധ ഇത്ര രൂക്ഷമാകുന്നതില്‍ പങ്കുണ്ടെന്നത് ശ്രദ്ധിക്കണമെന്നും ദലൈ ലാമ പറഞ്ഞു.
Post Your Comments