വിജയവാഡ: കേന്ദ്രസർക്കാരിന്റെ പുതിയ പദ്ധതി ‘പ്രോഗ്രസ് പഞ്ചായത്ത്‘ ആരംഭിച്ചു. ജനവിഭാഗത്തെ ശാക്തീകരിക്കുകയും, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൈ പിടിച്ചുയർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനം സംബന്ധിച്ച് കോഴിക്കോട് നടന്ന ദേശീയ കൗൺസിലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ച നിർദ്ദേശങ്ങളാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്. മുസ്ലീം വിഭാഗങ്ങളെ വോട്ടിനു വേണ്ടിയുള്ള ഉപകരണങ്ങളായി കാണരുതെന്നും അവരുടെ ശാക്തീകരണം ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.അവരെ സ്വന്തം സഹോദരങ്ങളായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാർ ഈ പദ്ധതി വഴി മുസ്ലീങ്ങൾ പാർട്ടിയിൽ നിന്നോ, സർക്കാരിൽ നിന്നോ അകന്നു നിൽക്കുകയാണെങ്കിൽ, സർക്കാർ അവർക്കാവശ്യമായ ക്ഷേമപദ്ധതികളുമായി അവരെ അങ്ങോട്ടു സമീപിക്കുക എന്ന രീതി പ്രാവർത്തികമാക്കാനാണ് ശ്രമിക്കുന്നത്. ഈ പദ്ധതിയെ മുസ്ലീം പഞ്ചായത്തെന്നു വിശേഷിപ്പിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും, അതേസമയം സമൂഹത്തിൽ അവർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം നൽകി അവരെ പൊതുസമൂഹത്തോടു ചേർത്തു നിർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വിശദീകരിച്ചു.
പ്രോഗ്രസ് പഞ്ചായത്തുകൾ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയുടെ മേൽനോട്ടത്തിലാവും ഹരിയാനയിലെ മേവത്തിൽ പ്രോഗ്രസ് പഞ്ചായത്തിന്റെ ആദ്യ പദ്ധതി നിലവിൽ വരും. തുടർന്നുള്ള രണ്ടു പഞ്ചായത്തുകൾ രാജസ്ഥാനിലും, മഹാരാഷ്ട്രയിലും ആരംഭിക്കാനാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്.
Post Your Comments