കേരള ടൂറിസം രംഗത്തെ ഒരു ഡ്രൈവറുടെ പരാതിയാണ് ഈ വീഡിയോയിലൂടെ പറയുന്നത്. സന്തോഷ് എന്ന ഡ്രൈവര്‍ പറയുന്നതിങ്ങനെ.. 10 ഉം 14 ഉം ദിവസം ഒരു ടൂറിസ്റ്റിന്റെ കൂടെ നടക്കുന്ന ഞങ്ങളുടെ കഷ്ടപ്പാടുകളെ അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. കേരളാ ടൂറിസത്തിനു വേണ്ടി ഞങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ ഒരു പ്രോത്സാഹനം പോലും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് സന്തോഷ് പറയുന്നു.
ജീവിത ചുറ്റുപാടുകള്‍ മറന്ന് എല്ലായിപ്പോഴും ടൂറിസ്റ്റുകള്‍ക്ക് ഞങ്ങള്‍ സര്‍വ്വീസ് കൊടുക്കുന്നു. ഊണും ഉറക്കവും ഇല്ലാതെയാണ് ഞങ്ങള്‍ ജോലി ചെയ്യുന്നത്. മൂന്നാര്‍ പോലുള്ള സ്ഥലങ്ങളില്‍ തണുപ്പുകൂടിയ സമയങ്ങളില്‍ കാറിനുള്ളില്‍ കിടന്നുറങ്ങി ടൂറിസ്റ്റുകള്‍ക്ക് കാവലിരിക്കുന്നു. ഞങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളം പോലും കിട്ടില്ല. കേരള ടൂറിസത്തെ പ്രമോട്ട് ചെയ്യുമ്പോള്‍ തങ്ങളെ കൂടി പരിഗണിക്കണമെന്നാണ് സന്തോഷ് പറയുന്നത്.
Post Your Comments