ന്യൂഡല്‍ഹി: കാവേരി പ്രശ്നം പരിഹരിക്കുന്നതിന് കേന്ദ്രമന്ത്രി ഉമാഭാരതിയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ച പരാജയം. കര്‍ണാടക-തമിഴ്നാട് സംസ്ഥാനങ്ങളുടെ പ്രതിനിധികളുമായി ഡല്‍ഹിയിലാണ് ചര്‍ച്ച നടത്തിയത്. കര്‍ണാടകയെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയും തമിഴ്നാടിനെ പ്രതിനിധീകരിച്ച് പൊതുമരാമത്ത് മന്ത്രി എടപ്പടി കെ. പളനിയും പങ്കെടുത്തു.
വെള്ളം വിട്ടു കൊടുക്കാനാകില്ലെന്ന മുന്‍ നിലപാട് കര്‍ണാക ആവര്‍ത്തിച്ചു. കേന്ദ്രം നിയോഗിക്കുന്ന വിദഗ്ധ സമിതി സംസ്ഥാനം സന്ദര്‍ശിക്കണമെന്നും കര്‍ണാടക ആവശ്യപ്പെട്ടു. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമാണ് ഉമാഭാരതിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയത്. പ്രശ്നം ഒത്തുതീര്പ്പാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. ഇതിന്റെ പേരില്‍ ഇനി പ്രശ്നമുണ്ടായാല്‍ താന്‍ നിരാഹാരം ഇരിക്കാന്‍ തയ്യാറാണെന്നും ഉമാഭാരതി പറഞ്ഞു.
Post Your Comments