KeralaNews

കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ആലുവ: ഐ എസ് കേരളത്തിൽ  പ്രവര്‍ത്തനം വ്യാപകമാക്കാന്‍ തീരുമാനിച്ചതായി വിവരം.ആലുവ കേന്ദ്രമാക്കിയാണ് ഐ.എസിന്റെ പ്രവർത്തനമെന്നും കേന്ദ്രസമിതി രൂപീകരണത്തിന് ഐ എസ് ഒരുക്കം തുടങ്ങിക്കഴിഞ്ഞെന്നുമാണ് കേന്ദ്ര രഹസ്യാനേക്ഷണ ഏജന്‍സിക്ക് ലഭിച്ചിരിക്കുന്ന വിവരം. മാവോയിസ്റ്റ് തീവ്രവാദികളും ഐ.എസും ചേർന്ന് സംസ്ഥാനത്ത് ഒരുമിച്ചാണു പ്രവര്‍ത്തനം നടത്തുന്നതെന്ന് ഇന്‍റലിജന്‍സ് വൃത്തങ്ങൾ അറിയിച്ചു.ഇതേതുടർന്ന് ഇന്‍റലിജന്‍സ് വിഭാഗം ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളുടെയും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു സ്വാധീനമുള്ള ദുര്‍ബല പാര്‍ട്ടികളുടെയും ഉള്ളില്‍ നുഴഞ്ഞുകയറി സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ആസൂത്രണം നൽകാനാണ് ഐ എസ് ശ്രമിക്കുന്നത്.കൂടാതെ ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നു റിക്രൂട്ട്മെന്‍റ് നടത്തി തീവ്രവാദികളെ പരിശീലിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം.സംസ്ഥാനത്ത് അട്ടിമറിയോ ആക്രമണപരമ്പരയോ നടത്താനുള്ള പദ്ധതികളാണ് ഐ എസ് ആസൂത്രണംചെയ്യുന്നതെന്നും ഇന്‍റലിജന്‍സ് വൃത്തങ്ങൾ വ്യക്തമാക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button