റിയാദ്: സൗദിയില്‍ ഭീകര പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്ത അഞ്ച് പേരില്‍ ഒരു ഇന്ത്യന്‍ പൗരനും ഉള്‍പ്പെടുന്നതായി സൗദി ആഭ്യന്തര മന്ത്രാലയം. സൗദിയില്‍ ഭീകരവാദ കേസില്‍ 19 ഇന്ത്യക്കാരാണ് തടവിലുള്ളത്. ഭീകരവാദ കേസുകളില്‍ ഉള്‍പ്പെട്ട ഒരു ഇന്ത്യന്‍ പൗരനെ കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയായെങ്കിലും മറ്റുള്ളവരുടെ കുറ്റം സംബന്ധമായ അന്വേഷണം പുരോഗമിച്ച് വരികയാണ്.
അഞ്ച് പേരില്‍ നാല് പേര്‍ വിദേശികളും ഒരാൾ സ്വദേശിയുമാണ്. വിദേശികളില്‍ ഒരാള്‍ ഇന്തൃക്കാരനാണെന്നും സൗദി ആഭൃന്തര മന്ത്രാലയം പറയുന്നു. അടുത്ത ദിവസങ്ങളിലായി പിടികൂടിയവരില്‍ ഇന്ത്യന്‍ പൗരനെ കൂടാതെ രണ്ട് സിറിയ പൗരന്മാരും ഒരു പാക് പൗരനും ഉണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. 2009 മുതലാണ് ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട് ഇന്ത്യന്‍ പൗരന്മാര്‍ സൗദിയില്‍ പിടിയിലാകുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 5277 പൗരന്മാരാണ് പൊതു സുരക്ഷയുടെ ഭാഗമായി സൗദിയില്‍ അറസ്റ്റിലുള്ളത്. ഇതില്‍ 51 പാകിസ്താന്‍ പൗരന്മാരും 182 സിറിയന്‍ പൗരന്മാരും ഉള്‍പ്പെടും.
Post Your Comments