മുംബൈ: വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി തുടങ്ങിയ സൗഹൃദം കൊലപാതകത്തിലെത്തി. 24 കാരനാണ് വ്യാജ അക്കൗണ്ട് വഴി 16 കാരിയെ സുഹൃത്താക്കുന്നത്. ഒടുവില്‍ സത്യം പുറത്തറിഞ്ഞ പെണ്‍കുട്ടി ഇയാളെ ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് അമിത് യാദവ് എന്ന യുവാവ് പെണ്‍കുട്ടിയുടെ ഫ്‌ളാറ്റില്‍ കയറിചെന്ന് കുത്തിക്കൊല്ലുകയായിരുന്നു.
മദ്ധ്യപ്രദേശിലെ ഇന്റോര്‍ സ്വദേശിയാണ് അമിത് യാദവ്. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ഇയാള്‍ പ്രിയാന്‍ഷി എന്ന പേരിലാണ് പെണ്‍കുട്ടിയുമായി സൗഹൃദത്തിലായത്. ഒരുദിവസം താന്‍ പെണ്‍കുട്ടിയല്ലെന്നും പുരുഷനാണെന്നും ഇയാള്‍ പറയുകയുണ്ടായി. തുടര്‍ന്ന് പെണ്‍കുട്ടിയെ ഇയാളെ ബ്ലോക്ക് ചെയ്തു. പെണ്‍കുട്ടിയുടെ മേല്‍വിലാസം മനസ്സിലാക്കിയ ഇയാള്‍ വീട്ടിലേക്ക് പോകുകയായിരുന്നു.
ആദ്യം അമ്മയെ ആക്രമിക്കുകയും അത് തടയാനെത്തിയ പെണ്‍കുട്ടിയെ കുത്തികൊല്ലുകയുമായിരുന്നു. സംഭവസ്ഥത്ത് വച്ച് തന്നെ പെണ്‍കുട്ടി മരിച്ചു. തുടര്‍ന്ന് ഇയാള്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാല്‍, പരിക്കേറ്റ ഇയാള്‍ മരണത്തില്‍ നിന്നും രക്ഷപ്പെടുകയാണുണ്ടായത്. പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.
Post Your Comments