ന്യൂഡല്‍ഹി : പാക് അധിനിവേശ കാശ്മീരില്‍ തിരിച്ചടിച്ച നടപടിയില്‍ കേന്ദ്രസര്‍ക്കാരിന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയഗാന്ധിയുടെ പിന്തുണ. രാജ്യ സുരക്ഷയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ഉറച്ച പിന്തുണ നല്‍കുമെന്ന് സോണിയാ ഗാന്ധി വ്യക്തമാക്കി. പാക് അധിനി വേശ കാശ്മീരില്‍ കടന്ന് അക്രമണം നടത്തിയ ഇന്ത്യന്‍ സൈന്യത്തെ ഹൃദയം തുറന്ന് അഭിനന്ദിക്കുന്നു. ഇനിയെങ്കിലും തീവ്രവാദത്തിന് പിന്തുണയ്ക്കുന്നതിന് പാകിസ്ഥാന്‍ നിര്‍ത്തണം. തീവ്രവാദത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും സോണിയ ഗാന്ധി പറഞ്ഞു.
സൈന്യത്തിന്റെ എല്ലാ നീക്കങ്ങള്‍ക്കും കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ നല്‍കും. രാജ്യസുരക്ഷക്കായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്കൊപ്പം നില്‍ക്കുമെന്നും സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. മുന്‍ പ്രതിരോധമന്ത്രിയും എഐസിസി അംഗവുമായ എകെ ആന്റണിയും സൈന്യത്തിനും കേന്ദ്രത്തിനും പിന്തുണയുമായി രംഗത്തതെത്തി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാക്കളും കേന്ദ്ര സര്‍ക്കാരിന് പൂര്‍ണ പിന്തുണയുമായെത്തി. ഇന്ത്യന്‍ സൈന്യത്തിന്റെ നടപടി വളരെയധികം അഭിന്ദനം അര്‍ഹിക്കുന്നതാണെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജ്വാല പറഞ്ഞു.
Post Your Comments