ഇസ്ലാമാബാദ്: കശ്മീരിലെ ഉറി ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പാകിസ്ഥാനെതിരെ തിരിച്ചടിച്ചാല്‍ പാകിസ്ഥന് വേണ്ടരീതിയില്‍ പ്രതിരോധിക്കാനാകില്ലെന്ന് വിദഗ്ദ്ധരുടെ അഭിപ്രായം. ഇതിന് കാരണമായി ഇവര്‍ ചൂണ്ടികാണിയ്ക്കുന്നത് ഇന്ത്യയെ പ്രതിരോധിയ്ക്കാനുള്ള ആയുധങ്ങള്‍ ഇവരുടെ കൈവശം ഇല്ലെന്നതുതന്നെ.
ഇന്ത്യ തിരിച്ചടിച്ചാല്‍ പ്രതിരോധിക്കുമെന്ന് പാകിസ്ഥാന് പറയുന്നുണ്ടെങ്കിലും ആയുധങ്ങളുടെ കാര്യത്തില്‍ പാകിസ്ഥാന് അത്ര ആത്മവിശ്വാസം പോര. ആയുധശേഖരണത്തിന്റെ കാര്യത്തില്‍ ഇന്ത്യ സാങ്കേതികമായി വളരെ മുന്നിലാണെന്നും പാകിസ്ഥാന് അറിയാം.
അടുത്തിടെയായി പാക് സൈന്യത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. പാക് വ്യോമസേനയുടെ കീഴിലുള്ള വിമാനങ്ങള്‍ തുടര്‍ച്ചയായി തകര്‍ന്നു വീഴുന്നതാണ് പ്രധാന കാര്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെ മൂന്ന് വിമാനങ്ങളാണ് ഇത്തരത്തില്‍ പാക് സേനക്ക് നഷ്ടമായത്. ഇത് മൂന്നും ചൈനീസ് നിര്‍മ്മിതമാണെന്നതാണ് രസകരമായ കാര്യം.
പാക് വ്യോമസേനയുടെ മൂന്ന് വിമാനങ്ങളാണ് ഈ ആഴ്ച തകര്‍ന്നു വീണത്. പാക്കിസ്ഥാന്റെ ഏറ്റവും വലിയ യുദ്ധവിമാനങ്ങളിലൊന്നായ ജെ-എഫ്17
തണ്ടറാണ് അറബിക്കടലില്‍ തകര്‍ന്ന് വീണത്. അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിന് മുമ്പ് സെപ്റ്റംബര്‍ 24ന് പാകിസ്ഥാനിലെ ഖൈബര്‍ മേഖലയിലെ ജംറൂദിലാണ് ചൈനീസ് നിര്‍മ്മിത എഫ് -7 വിമാനം തകര്‍ന്നു വീണത്. ഈ അപകടത്തില്‍ ഒരു പൈലറ്റ് കൊല്ലപ്പെട്ടിരുന്നു. പിന്നാലെ പാക് വ്യോമസേനയുടെ ഒരു ആളില്ലാ നിരീക്ഷണ വിമാനം മിയാന്‍വാലി മേഖലയില്‍ തകര്‍ന്നുവീണു. ചൈനീസ് നിര്‍മ്മിത സി.എച് 4 ഡ്രോണാണ് സെപ്റ്റംബര്‍ 26ന് തകര്‍ന്നു വീണത്. കഴിഞ്ഞ ജൂണ്‍ 22നും ഈ വിഭാഗത്തില്‍ പെട്ട ആളില്ലാ വിമാനം തകര്‍ന്നു വീണു. കഴിഞ്ഞ 13 വര്‍ഷത്തിനിടെ ചൈനീസ് നിര്‍മിത, ഏഴോ എട്ടോ എഫ് 7 പി.എസ്, എഫ്.ടി 7പി.ജി യുദ്ധ വിമാനങ്ങള്‍ തകര്‍ന്നുവീണ് പാക്കിസ്ഥാന് നഷ്ടമുണ്ടായിട്ടുണ്ട്.
ചൈനീസ് നിര്‍മ്മിത വിമാനങ്ങളില്‍ ഉപയോഗിക്കുന്ന കാലപ്പഴക്കം ചെന്ന സാങ്കേതിക വിദ്യയും കാര്യക്ഷമമല്ലാത്ത സുരക്ഷാ സംവിധാനങ്ങളുമാണ് ഇവ തകര്‍ന്നു വീഴാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവില്‍ അമ്പതോളം ചൈനീസ് നിര്‍മിത യുദ്ധവിമാനങ്ങളാണ് പാക്കിസ്ഥാന് ഉപയോഗിക്കുന്നത്. എന്നാല്‍ ഇവയൊന്നും ചൈന ഉപയോഗിക്കുന്നില്ലെന്നും വിവരമുണ്ട്.
ഇന്ത്യയുമായി ഒരു യുദ്ധമുണ്ടായാല്‍ അത് നേരിടാനുള്ള ശേഷി നിലവില്‍ പാകിസ്ഥാന് ഇല്ലെന്നാണ് ഈ രംഗത്തുള്ളവരുടെ വിലയിരുത്തല്‍. അത്യാധുനിക പോര്‍വിമാനങ്ങളും മിസൈലുകളും കൈവശമുള്ള ഇന്ത്യയെ നേരിടാന്‍ പാക്കിസ്ഥാന്റെ കയ്യിലുള്ള യുദ്ധ വിമാനങ്ങള്‍ക്ക് ശേഷിയില്ലെന്നും പാക് വ്യോമസേന എയര്‍ ചീഫ് മാര്‍ഷല്‍ സുഹൈല്‍ അമാന്‍ അടുത്തിടെ സമ്മതിച്ചിരുന്നു.
അതേസമയം, ഫ്രാന്‍സില്‍ നിന്നും ഇന്ത്യ വാങ്ങാന്‍ കരാറൊപ്പിട്ട ഇരട്ട എഞ്ചിന് ഘടിപ്പിച്ച റാഫേല്‍ വിമാനം സേനയുടെ ഭാഗമാകുന്നതോടെ പാകിസ്ഥാനുമായി ഒരു യുദ്ധമുണ്ടായാല്‍ ഇന്ത്യയ്ക്ക് മേല്‍കൈ നേടാനാകുമെന്നാണ് പ്രതിരോധ രംഗത്തെ വിലയിരുത്തല്‍.നിലവില്‍ ഇന്ത്യന്‍ വ്യോമസേനയുടെ കൈവശമുള്ള റഷ്യന്‍ നിര്‍മിത 272 സുഖോയ് 30 യുദ്ധവിമാനങ്ങള്‍ കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമാകും.
Post Your Comments