പാകിസ്ഥാനിലെ ഭീകരവാദക്യാമ്പുകളെ ആക്രമിക്കാൻ ഇന്ത്യൻ സൈന്യം സർജിക്കൽ സ്ട്രൈക്ക് എന്ന നീക്കമാണ് തിരഞ്ഞെടുത്തത്. എതിർപാളയത്തിലേക്ക് അപ്രതീക്ഷിതമായി കടന്നാക്രമണം നടത്തി തിരിച്ചു വരുന്ന രീതിയാണിത്. ഇത്തരം നീക്കങ്ങളിൽ അത്യാഹിതം സംഭവിക്കുന്നത് വളരെ കുറവായിരിക്കും. വളരെ നീണ്ട ആസൂത്രണത്തിലൂടെ മാത്രമേ സർജിക്കൽ സ്ട്രൈക്ക് എന്ന ഓപ്പറേഷൻ സാധ്യമാവുകയുള്ളു.
ലോകത്തിലെ വിവിധ സേനകൾ ഈ മാർഗം ഫലപ്രദമായി പ്രയോഗിക്കാറുണ്ട്. കഴിഞ്ഞ ജൂണിൽ മ്യാൻമറിൽ കടന്ന് ചെന്ന് 38 നാഗാ തീവ്രവാദികളെ ഇന്ത്യൻ സൈന്യം കൊന്നൊടുക്കിയത് ഈ നീക്കം പ്രയോഗിച്ചായിരുന്നു. പെട്ടെന്നുണ്ടാകുന്ന ഭീഷണികൾ നേരിടാനാണ് ഈ തന്ത്രം പ്രയോഗിക്കുക. എന്നാൽ സ്വന്തം പക്ഷത്തുള്ളയാളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് സൈനിക നീക്കത്തിന് നേതൃത്വം നല്‍കുന്നവരുടെ ചുമതലയാണ്.
Post Your Comments