NewsIndia

പാകിസ്ഥാന്റെ വാദങ്ങള്‍ക്ക് തിരിച്ചടി ഭീകരര്‍ വന്നത് പാക്ക് പരിശീലന ക്യാംപില്‍ നിന്ന് : വ്യക്തമായ തെളിവ് എന്‍.ഐ.എയ്ക്ക്

ന്യൂഡല്‍ഹി : കശ്മീരിലെ ഉറിയില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം നടത്തിയത് തങ്ങളല്ലെന്ന് പാകിസ്ഥാന്‍ ആവര്‍ത്തിച്ച് പറയുമ്പോഴും പാക് ഭീകരരാണ് ആക്രമണം നടത്തിയതെന്ന് ഇന്ത്യ സ്ഥിരീകരിച്ചു. ആക്രമണം നടത്തിയ നാല് ഭീകരരും പാക്ക് അധിനിവേശ കശ്മീരിലുള്ള പിര്‍ ചാന സായി പരിശീലന ക്യാംപില്‍ നിന്നെത്തിയവര്‍. സഹായികളായി വന്നവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ സൂചന ലഭിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
പാക്ക് അധിനിവേശ കശ്മീരിലെ മുസാഫര്‍ബാദില്‍ നിന്നും   ഇന്ത്യന്‍ അതിര്‍ത്തിയിലെത്തി സേനയുടെ പിടിയിലായ അഹസാന്‍ ഖുര്‍ഷീദ്, ഫെയ്‌സല്‍ അവാന്‍ എന്നിവരാണ് ഇപ്പോള്‍ എന്‍.ഐ.എ കസ്റ്റഡിയിലുള്ളത്. ഇതിനിടെ, ഉറി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി സുരക്ഷാ പ്രശ്‌നങ്ങള്‍, ആഭ്യന്തര സുരക്ഷാ സാധ്യതകള്‍ എന്നിവ അടിയന്തരമായി പരിഗണിക്കാന്‍ ആഭ്യന്തരകാര്യ പാര്‍ലമെന്ററി സമിതി ഇന്നലെ തീരുമാനിച്ചു. മുന്‍ ആഭ്യന്തര മന്ത്രി പി.ചിദംബരമാണ് ഈ സമിതിയുടെ അധ്യക്ഷന്‍. ഒക്ടോബര്‍ ആറിനും 13നും ഇതു സംബന്ധിച്ചു വിശദമായ ചര്‍ച്ച നടത്താനും സമിതി തീരുമാനിച്ചു. അതേസമയം ഭീകരര്‍ പാകിസ്ഥാനില്‍ നിന്നുള്ളവരാണെന്ന് വ്യക്തമായിട്ടും തങ്ങളല്ല ആക്രമണത്തിന് പിന്നിലെന്ന് പാകിസ്ഥാന്റെ ആണയിടല്‍ ആര്‍ക്ക് വേണ്ടിയാണെന്ന് മനസിലായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button