ചെന്നൈ: കാവേരി പ്രശ്‌നത്തില്‍ തമിഴ്‌നാടും കര്‍ണാടകയും കൊമ്പുകോര്‍ക്കുമ്പോള്‍ കോടതിവിധിയെ പോലും തളളിമാറ്റിയാണ് കാര്യങ്ങളുടെ പോക്ക്. കോടതിവിധിയെ തള്ളിമാറ്റി തമിഴ്‌നാടിന് വെള്ളം നല്‍കില്ലെന്ന തീരുമാനമായിരുന്നു കര്‍ണാടക അറിയിച്ചത്. ഇതിനെതിരെ ആഞ്ഞടിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത രംഗത്ത്.
തമിഴ്നാടിന് വെള്ളം താത്കാലികമായി നല്‍കേണ്ടതില്ലെന്ന കര്‍ണാടകയുടെ ബോധപൂര്‍വമായ നിലപാട് കോടതിയലക്ഷ്യമാണെന്ന് ജയലളിത ചൂണ്ടിക്കാട്ടി. കര്‍ണാടകയുടെ നടപടി ധിക്കാരപരമാണ്. തമിഴ്നാടിന് 6000 ഘനയടി വെള്ളം മൂന്ന് ദിവസം അടിയന്തരമായി നല്‍കണമെന്നാണ് കോടതി പറഞ്ഞത്. ആരോഗ്യ കാരണങ്ങളാല്‍ ജയലളിതയെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി പി രാമമോഹന്‍ റാവു ആണ് ജയലളിതയുടെ കത്ത് കൂടിക്കാഴ്ചയില്‍ വായിച്ചത്.
തങ്ങള്‍ കോടതിവിധിക്കെതിരെ പ്രവര്‍ത്തിച്ചിട്ടില്ലെന്നാണ് ജയലളിത വ്യക്തമാക്കിയത്. കോടതിയുടെ തീരുമാനങ്ങളില്‍ നിന്ന് തമിഴ്നാട് അണുവിട മാറാതെയാണ് നടപടികള്‍ സ്വീകരിച്ചത്. എന്നാല്‍ സുപ്രീംകോടതി വിധിയില്‍ നിന്നും കര്‍ണാടക ബോധപൂര്‍വ്വം വ്യതിചലിച്ചിരിക്കുകയാണ്.
ഇത് കോടതിയലക്ഷ്യം ആണെന്നും ജയലളിത വ്യക്തമാക്കി. കാവേരി നദിയില്‍നിന്ന് തമിഴ്നാടിന് ആവശ്യമായ വെള്ളം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്നും ജയലളിത കൂട്ടിചേര്‍ത്തു. 2016 ഓഗസ്റ്റ് 31-ലെ കണക്കുകള്‍ പ്രകാരം 60.983 ടിഎംസി വെള്ളമാണ് തമിഴ്നാടിന് ലഭിക്കാതിരുന്നതെന്നും ഇത്തരമൊരു സാഹചര്യത്തിലാണ് സാമ്പ വിളവുകളെ നിലനിര്‍ത്താനുള്ള വെള്ളത്തിനായി സുപ്രീംകോടതിയെ സമീപിച്ചതെന്നും ജയലളിത അറിയിച്ചു.
Post Your Comments