NewsIndia

ഇന്ത്യയുടെ തിരിച്ചടി: തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ച് ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങള്‍.

ന്യൂഡൽഹി: നിയന്ത്രണ രേഖയിൽനിന്ന് ഉള്ളിലേക്ക് കടന്ന് പാകിസ്ഥാൻ ഭീകരക്യാമ്പുകളിൽ ഇന്ത്യ നടത്തിയ ആക്രമണത്തെ പിന്തുണച്ച് ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങള്‍. ഇന്ത്യ സ്വീകരിച്ച നടപടിയിൽ സന്തോഷമുണ്ടെന്നും , സൈന്യത്തിന്റെ നടപടി വളരെ ശരിയാണെന്നും ഇത് നേരത്തെ നടത്തേണ്ടതായിരുന്നുവെന്നും ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എസ്‌കെ വിദ്യാര്‍ഥിയുടെ ഭാര്യയും മകളും വ്യക്തമാക്കി.

ഭീകരാക്രമണങ്ങളുടെ പിന്നിലുള്ള ബുദ്ധികേന്ദ്രങ്ങളായ ഹാഫീസ് സയീദിനെ പോലുള്ളവരെയും പാഠം പഠിപ്പിക്കണമെന്ന് കൊല്ലപ്പെട്ട അശോക് കുമാർ എന്ന സൈനികന്റെ ഭാര്യയും അഭിപ്രായപ്പെട്ടു. 19 സൈനികരുടെ രക്തത്തിനുള്ള മറുപടി ഒഴിച്ചു കൂടാനാകാത്തതാണെന്നും ആക്രമണത്തിൽ പങ്കെടുത്ത  സൈനികരെ അഭിനന്ദിക്കുന്നതായും അവര്‍ പറഞ്ഞു

അതേ സമയം സൈനിക നടപടിയെ അനുകൂലിച്ച് ബലൂചിസ്ഥാന്‍ നേതാവ് മസ്ദാക് ദില്‍ഷാദ് ബലോചും രംഗത്തെത്തി . ഇന്ത്യന്‍ സൈന്യത്തിന്റെ നടപടി ശരിയാണെന്നും ഇത്തരം ആക്രമണങ്ങൾ ബലൂചിസ്ഥാനിലും നടത്തണമെന്നും ബലൂച് നേതാവ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button