IndiaNews

നിയന്ത്രണരേഖ മറികടന്ന് ഇന്ത്യയുടെ മിന്നല്‍ ആക്രമണം: നിരവധി ഭീകരരും രണ്ട് പാക് സൈനികരും കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി : രാജ്യത്തെ ഞെട്ടിച്ച ഉറി ആക്രമണത്തിന് തിരിച്ചടി നല്‍കി ഇന്ത്യ. നിയന്ത്രണരേഖ മറികടന്ന് ഇന്ത്യ-പാക് അതിര്‍ത്തിയില്‍ തമ്പടിച്ചിരുന്ന പാക്ക് ഭീകരരെ കരസേന ആക്രമിച്ചു. ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയിലാണ് ഇന്ത്യ മിന്നലാക്രമണം നടത്തിയത്. അര്‍ദ്ധരാത്രിയില്‍ ആരംഭിച്ച സൈനിക നടപടി പുലര്‍ച്ചെ നാലരയ്ക്കാണ് അവസാനിച്ചത്. ജനവാസകേന്ദ്രങ്ങളില്‍ നാശമുണ്ടാക്കാത്ത തരത്തിലുള്ള ആക്രമണമാണ് സൈന്യം നടത്തിയത്. ഭീകരര്‍ക്കു കാര്യമായ നാശം വരുത്താന്‍ സാധിച്ചുവെന്ന് മിലിട്ടറി ഓപ്പറേഷന്‍സ് ഡിജിഎംഒ ലഫ്റ്റന്റ് ജനറല്‍ റണ്‍ബീര്‍ സിങ് അറിയിച്ചു. മിന്നലാക്രമണം ഇനി തുടരില്ലെന്നും വേണ്ടിവന്നാല്‍ തിരിച്ചടിക്കാന്‍ സേന സുസജ്ജമാണെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ചില ഭീകരര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി ആക്രമണം നടത്തുമെന്ന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയത്.

ഇന്ത്യന്‍ ഭാഗത്ത് നാശനഷ്ടങ്ങളൊന്നുമില്ല. അതേസമയം, ഇന്ത്യയുടെ നടപടിയെ പാക്കിസ്ഥാന്‍ അപലപിച്ചു.

ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ തയാറെടുത്ത ഭീകരരെ ഒഴിപ്പിക്കുന്നതിനാണ് ആക്രമണം നടത്തിയത്. ഒരു ഭീകരനെപ്പോലും ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ അനുവദിക്കില്ലെന്ന ശക്തമായ താക്കീതാണ് ഇന്ത്യ പാകിസ്ഥാന് നല്‍കിയത്.

ഇതുവരെ പാക്ക് ഭീകരരുടെ ഇരുപതോളം ആക്രമണപദ്ധതികള്‍ ഇന്ത്യ തകര്‍ത്തു. മിന്നലാക്രമണത്തിന്റെ വിവരങ്ങള്‍ പാക്കിസ്ഥാന്‍ ഡിജിഎംഒയെ അറിയിച്ചിട്ടുണ്ടെന്നും സിങ് വ്യക്തമാക്കി.
പാക്ക് മണ്ണിലെ ഭീകര പ്രവര്‍ത്തനം ഇനി അനുവദിക്കാനാവില്ല. പാക്ക് സൈന്യം ഇന്ത്യയുമായി സഹകരിക്കണം. ഇന്ത്യ പലതവണ അഭ്യര്‍ഥിച്ചിട്ടും ഭീകരര്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ പാക്കിസ്ഥാന്‍ തയാറായിട്ടില്ല. നിയന്ത്രണരേഖ വഴിയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം വലിയ ആശങ്കകള്‍ക്ക് ഇടയാക്കുന്നതാണ്. ഈ മാസം 11, 18 തീയതികളില്‍ പൂഞ്ചിലും ഉറിയിലും നടന്ന ഭീകരാക്രമണങ്ങള്‍ അത്തരത്തിലുള്ളതായിരുന്നുവെന്നും സിങ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button