മെക്‌സികോ: ലോകത്ത് ആദ്യമായി ജീന്‍ എഡിറ്റിംഗിലൂടെ മൂന്ന് മാതാപിതാക്കളുള്ള കുഞ്ഞ് ജനിച്ചു. യുഎസിലെ മെഡിക്കല്‍ സംഘം മൂന്ന് വ്യക്തികളുടെ ജീനുകളെ സംയോജിപ്പിച്ചാണ് ഇത്തരത്തിലുള്ള ഒരു ജനനം സാധ്യമാക്കിയത്. മെക്‌സിക്കോയിലെ ജോര്‍ദാനിയന്‍ ദമ്പതികളില്‍ ദാതാവായ മൂന്നാമതൊരാളുടെ ജീന്‍ എഡിറ്റ് ചെയ്ത് ചേര്‍ത്താണ് ഗര്‍ഭധാരണം നടത്തിയത്.
അമ്മയില്‍ നിന്നും പാരമ്പര്യമായി ലഭിച്ചിരുന്ന അപകടകരമായ ജനിതക അവസ്ഥയെ ഒഴിവാക്കിക്കൊണ്ടാണ് കുഞ്ഞിനെ ജനിപ്പിച്ചിരിക്കുന്നത്. കുട്ടിയുടെ മരണത്തിന് കാരണമാകുന്ന ജീനാണിത്. ഈ ദമ്പതികളുടെ ആദ്യത്തെ രണ്ട് കുട്ടികളുടെയും മരണത്തിന് കാരണമാക്കിയത് ഈ ജീനായിരുന്നു. അച്ഛനമ്മമാരില്‍ നിന്നും പരമ്പരാഗതമായി ലഭിക്കുന്ന രോഗങ്ങള്‍ മൂന്നാമതൊരാളുടെ ജീന്‍ സ്വീകരിക്കുന്നതിലൂടെ ഒഴിവാക്കാൻ സാധിക്കുമെന്ന് ഇവർ പറയുന്നു. പക്ഷെ മൈറ്റോകോണ്‍ട്രിയല്‍ ഡൊണേഷന്‍ എന്നു വിളിക്കുന്ന വിവാദമായ ഈ സാങ്കേതിക വിദ്യയില്‍ കര്‍ശനമായ പരിശോധനകള്‍ വേണമെന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നു.
മൈറ്റോകോണ്‍ട്രിയയിലെ ജീന്‍ തകരാറുമൂലമുള്ള പ്രശ്‍നം ജോര്‍ദാനിയന്‍ ദമ്പതികളിലെ സ്ത്രീയിലും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ക്ക് നാലു തവണ ഗര്‍ഭഛിദ്രം സംഭവിക്കുകയും രണ്ടു കുഞ്ഞുങ്ങള്‍ ചെറുപ്രായത്തിലേ മരിച്ചുപോകുകയും ചെയ്തിരുന്നു.
Post Your Comments