അബുദാബി : ഇന്റര്‍നെറ്റ് യുഗത്തില്‍ ഒരു നിമിഷം പോലും നെറ്റില്ലാത്ത അവസ്ഥയെ കുറിച്ച് ചിന്തിക്കാന്‍ പോലും സാധ്യമല്ല. ഇതിനെ മറിക്കടക്കാനായി അബുദാബിയില്‍ എല്ലാ പൊതുസ്ഥലങ്ങളിലും വൈ-ഫൈ സൗകര്യം ഏര്‍പ്പെടുത്താന്‍ മന്ത്രാലയം തീരുമാനിച്ചു. ഇതിന്റെ ആദ്യപടിയായി തലസ്ഥാനത്തെ എല്ലാ ടാക്‌സികളിലും അടുത്ത വര്‍ഷം പകുതിയോടെ വൈഫൈ സൗകര്യം ലഭ്യമാക്കും. അബുദാബി ടാക്‌സികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന സെന്റര്‍ ഫോര്‍ റെഗുലേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് ബൈ ഹയര്‍ കാര്‍സ് ട്രാന്‍സാഡ് ഇതിനകം 7,645 ടാക്‌സികളില്‍ വൈഫൈ സൗകര്യം സ്ഥാപിച്ചതായി ജനറല്‍ മാനേജര്‍ മുഹമ്മദ് അല്‍ ഖംസി അറിയിച്ചു.
എയര്‍പോര്‍ട്ട് ടാക്‌സികളിലാണു സൗകര്യം ലഭ്യമാക്കിത്തുടങ്ങിയത്. ഇപ്പോള്‍ പ്രതിദിനം 50 ടാക്‌സികളില്‍ വീതം വൈഫൈ റൂട്ടറുകള്‍ സ്ഥാപിച്ചുവരികയാണ്. ട്രാന്‍സാഡ് ഏഴു ഫ്രാഞ്ചൈസി ടാക്‌സികളുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ മേല്‍നോട്ടം വഹിക്കുന്നത്. കഴിഞ്ഞ വര്‍ഷം എല്ലാ ടാക്‌സികളിലും സി.സിടിവി ക്യാമറ സ്ഥാപിച്ചിരുന്നു.
Post Your Comments