ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് ടീമിനായി ബിസിസിഐ നടത്തിയ വോട്ടെടുപ്പിൽ ഗാംഗുലിയുടെ പേരില്ല. കാണ്‍പുരില്‍ നടന്ന ഇന്ത്യയുടെ അഞ്ഞൂറാം ടെസ്റ്റിനോടനുബന്ധിച്ചാണ് ഇത്തരമൊരു വോട്ടെടുപ്പ് നടത്തിയത്. 49 ടെസ്റ്റിലാണ് ഗാംഗുലി ഇന്ത്യയെ നയിച്ചത്. അതേസമയം 40 ടെസ്റ്റ് മാത്രം കളിച്ച യുവരാജ് സിംഗ് ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
96 ശതമാനം വോട്ടോട് കൂടി മുന്നിൽ നിൽക്കുന്നത് മുൻ നായകൻ രാഹുല്‍ ദ്രാവിഡാണ്. ഇപ്പോഴത്തെ പരിശീലകനും മുൻ നായകനുമായ അനില്‍ കുംബ്ലെയാണ് 92 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്ത്. മുൻ നായകൻ കപില്‍ ദേവിന് 91 ശതമാനം വോട്ടും മറ്റൊരു മുൻ നായകനായ എം.എസ് ധോനിക്ക് 90 ശതമാനം വോട്ടും ലഭിച്ചു..
Post Your Comments