കോഴിക്കോട്: പൂർണമദ്യനിരോധനം പ്രായോഗികമല്ലെന്ന് എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്.ബാറുകള്‍ അടയ്ക്കുകയും സര്‍ക്കാരിന്റെ ബീവറേജ് ഔട്ട്‌ലെറ്റുകള്‍ വഴി ആവശ്യക്കാര്‍ക്ക് മാത്രം മദ്യം നല്‍കുകയും ചെയ്യുന്ന ഇപ്പോഴത്തെ നയമാണ് ഏറ്റവും പ്രായോഗികം. മദ്യം പൂർണമായും നിരോധിച്ച സംസ്ഥാനങ്ങളിൽ വൻമദ്യദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. അങ്ങനെയൊരു സാഹചര്യത്തിൽ പൂർണമദ്യനിരോധനം നടപ്പിലാക്കാൻ സാധിക്കില്ലായെന്ന് അദ്ദേഹം വ്യക്തമാക്കി.
ഓണക്കാലത്ത് റെയിഡുകളില്‍ നിന്നും വ്യക്തമായത് കേരളത്തില്‍ മദ്യം വാറ്റാനുള്ള പ്രവണത ഇപ്പോഴും ഉണ്ടെന്നാണെന്നും കഞ്ചാവടക്കമുള്ള ലഹരി ഉത്പന്നങ്ങളുടെ വില്‍പന വര്‍ദ്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേരള മദ്യനിരോധന സമിതിയുടെ അവാർഡ് കോഴിക്കോട് ഹോളി ക്രോസ് കോളജിനു സമ്മാനിക്കാനെത്തിയതായിരുന്നു അദ്ദേഹം.
Post Your Comments