NewsInternational

പാകിസ്ഥാനെ കൈയ്യൊഴിഞ്ഞ് ചൈന: ഇന്ത്യയുമായി പുതിയ നീക്കത്തിന് ധാരണ

ബെയ്ജിങ്: ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യയും ചൈനയും സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായി. ബെയ്ജിങ്ങില്‍ നടന്ന ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും ഭീകരവാദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയതായി ചൈനയിലെ ഇന്ത്യന്‍ എംബസി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഭീകരവാദത്തെ സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മിൽ നടന്ന ആദ്യത്തെ ഉന്നതതല ചർച്ചയാണിത്. ഇന്ത്യ-പാക് യുദ്ധമുണ്ടായാല്‍ ചൈന പാകിസ്ഥാനെ പിന്തുണക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ പ്രസ്താവന തള്ളിക്കൊണ്ടാണ് ഇന്ത്യയുമായി സഹകരിക്കാൻ ചൈന തയ്യാറായിരിക്കുന്നത്. ജോയിന്റ് ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എന്‍.രവിയും ചൈനയുടെ പൊളിറ്റിക്കല്‍ ആന്‍ഡ് ലീഗല്‍ അഫയേഴ്‌സ് സെക്രട്ടറി ജനറല്‍ വാങ് യോങ്ക്വിങുമാണ് ചർച്ചയ്ക്ക് നേതൃത്വം നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button