ഇസ്‌ലാമാബാദ് : ജമ്മു കശ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ സൈനിക വക്താവിന്റെ പ്രതികരണം പുറത്തു വന്നു. പാക് സൈന്യം ഇന്ത്യന്‍ അതിര്‍ത്തി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഏതു സാഹചര്യത്തിലും പ്രതികരിക്കാന്‍ പൂര്‍ണസജ്ജമാണെന്നും സൈനിക വക്താവ് ലഫ്. ജനറല്‍ അസിം സലീം ബജ്വ വ്യക്തമാക്കി. പെഷാവറില്‍ ചേര്‍ന്ന സുരക്ഷായോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സലീം ബജ്‌വ.
പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷരീഫിന്റെ നേതൃത്വത്തിലായിരുന്നു യോഗം. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ സുരക്ഷയും യോഗത്തില്‍ ചര്‍ച്ചയായി. അതിര്‍ത്തിയില്‍ സേനയെ കൂടുതല്‍ ശക്തമാക്കുന്ന കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തതെന്നു ബജ്‌വ അറിയിച്ചു. പാകിസ്ഥാന്‍ കൃത്യമായ തെളിവില്ലാതെ ഒരു രാജ്യത്തെയും കുറ്റപ്പെടുത്തില്ലെന്നും ബജ്‌വ പറഞ്ഞു.
Post Your Comments