ചിക്കാമംഗളൂര്: മംഗളൂര് നഗരത്തെ ഞെട്ടിപ്പിക്കുന്ന വന്‍കൊള്ള നടന്നു. പ്രമുഖ ധനകാര്യ സ്ഥാപനത്തില്‍നിന്നും 13കിലോ സ്വര്‍ണവും 81ലക്ഷം രൂപയുമാണ് സംഘം കവര്‍ന്നത്. കവര്‍ച്ചയില്‍ അഞ്ച് കോടി രൂപയുടെ നഷ്ടമാണ് സ്ഥാപനത്തിനുണ്ടായത്. മണപ്പുറം ഫിനാന്‍സിന്റെ മല്ലന്തുര്‍ റോഡിലെ ശാഖയിലാണ് സംഭവം നടന്നത്.
മോഷണം തൊഴിലാക്കിയ വിദഗ്ധസംഘമാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു. ഓഫീസിലെ മേല്‍ക്കുരയില്‍ ദ്വാരം ഉണ്ടാക്കിയാണ് മോഷ്ടാക്കള്‍ സ്ഥാപനത്തിനുള്ളില്‍ പ്രവേശിച്ചത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് ദ്വാരങ്ങള്‍ ഉണ്ടാക്കിയത്.
Post Your Comments