NewsLife Style

ആചാരങ്ങൾക്കു പിന്നിലെ വസ്‌തുതകൾ

ഒട്ടനവധി ആചാരങ്ങളുടെ ഉറവിടമാണ് ഇന്ത്യ. രസകരമായ പല ആചാരങ്ങൾക്ക് പിന്നിലും ശാസ്‌ത്രീയ സത്യങ്ങളുമുണ്ട്‌. പക്ഷെ അത് നമ്മളിൽ പലർക്കും അറിയില്ല. ഇത്തരം ആചാരങ്ങൾ നമ്മുടെ ആരോഗ്യത്തിനും നല്ലതാണ്. ഇവ ചെയ്യുന്നത്‌ കൊണ്ട് ആരോഗ്യ ഗുണങ്ങള്‍ നമുക്ക് ലഭിക്കും.

ശുഭകാര്യങ്ങള്‍ക്കായി പുറത്തു പോകുമ്പോൾ തൈരില്‍ അല്‍പം പഞ്ചസാര കലര്‍ത്തി നല്‍കുന്ന ശീലം ഇന്ത്യയുടെ പല ഭാഗങ്ങളിലുമുണ്ട്‌. തൈര്‌ ശരീരത്തെ തണുപ്പിക്കും, റിലാക്‌സ്‌ ചെയ്യാന്‍ സഹായിക്കും. ഇതുപോലെ പഞ്ചസാര ശരീരത്തിന്‌ ഊര്‍ജം നല്‍കും.ആരോഗ്യത്തിനു ഏറെ ഗുണം ചെയ്യും.

സൂര്യഗ്രഹണസമയത്തു പുറത്തിറങ്ങരുതെന്നു പറയും. ഇതിനു പുറകിലുമുണ്ട്‌ ആരോഗ്യപരമായ ചില കാരണങ്ങള്‍. ഗ്രഹണസമയത്ത്‌ ഭൂമിയുടെ കാന്തികശക്തി കുറവായിരിക്കും. ഇതുമൂലം സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ നേരിട്ടു ശരീരത്തില്‍ പതിക്കും. ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കും കാരണമാകും. അതുകൊണ്ടാണ് സൂര്യഗ്രഹണസമയത്ത് പുറത്തിറങ്ങരുതെന്ന് പറയുന്നത്.

അതുപോലെ ഭഗവാന്‌ പ്രസാദം നിവേദിക്കുന്നതിനു മുന്‍പ്‌ ഇതിനു ചുറ്റും വെള്ളം തളിക്കാറുണ്ട്‌. ഇങ്ങനെ ചെയ്യുന്നത് പ്രാണികളെ അകറ്റി നിര്‍ത്താനും ഭക്ഷണത്തില്‍ അണുബാധ ഉണ്ടാവാതിരിക്കാനുമാണ്. പൂജയ്‌ക്കും മറ്റും വെള്ളം ചെമ്പുപാത്രത്തില്‍ വയ്‌ക്കുന്ന ശീലമുണ്ട്‌. കോപ്പറിന്‌ ബാക്ടീരിയ, ഫംഗ്‌സ തുടങ്ങിയവയെ ചെറുക്കാന്‍ കഴിവുണ്ട്‌. ഇത്‌ ദഹനത്തിന്‌ സഹായിക്കും. കൊളസ്‌ട്രോള്‍ ചെറുക്കാനും നല്ലതാണ്‌. ഇതിനാലാണ് ചെമ്പു പാത്രത്തിൽ വെള്ളം വയ്ക്കുന്നത്.

സില്‍വര്‍ പാത്രങ്ങളില്‍ കഴിക്കുന്നതിനു കാരണം ശരീരത്തിന്‌ ആവശ്യമായ സില്‍വര്‍ ഇതില്‍ നിന്നും ലഭിക്കുന്നതുകൊണ്ടാണ്. സ്ഥിരം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ദഹനവ്യവസ്ഥയ്‌ക്ക്‌ വിശ്രമം നല്‍കുന്നതിനുള്ള ഒരു വഴിയാണ്‌ ഉപവാസം. ഭക്ഷണം ഉപേക്ഷിക്കുമ്പോഴോ കുറയ്‌ക്കുമ്പോഴോ ദഹനേന്ദ്രിയത്തിന്‌ അധികം അധ്വാനിക്കേണ്ടി വരുന്നില്ല. നിലത്തിരുന്നു ഭക്ഷണം കഴിക്കുമ്പോള്‍ നാം മുന്നോട്ടായുകയും പുറകോട്ടായുകയും ചെയ്യുന്നുണ്ട്‌. ഇതുവഴി ശരീരം കൂടുതല്‍ ദഹനരഹസങ്ങള്‍ ഉല്‍പാദിപ്പിക്കും. ഇത്‌ ദഹനത്തിന്‌ ഗുണകരമാണ്‌. ഭക്ഷണം സൂര്യാസ്‌തമയത്തിനു മുന്‍പ്‌ കഴിക്കുകയെന്നത്‌ ജൈനമതത്തില്‍ പതിവാണ്‌. ഇതിന്‌ ആരോഗ്യപരമായ കാരണവുമുണ്ട്‌. കിടക്കും മുന്‍പ്‌ നല്ല ദഹനം ലഭിക്കാന്‍ ഇത്‌ കാരണമാകും. നല്ല ഉറക്കം, കൊഴുപ്പു കുറയ്‌ക്കുക തുടങ്ങിയ ഗുണങ്ങള്‍ ഏറെയാണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button