1, രാവിലെ എഴുന്നേറ്റ് വെറും വയറ്റില്‍ ഒന്നോ രണ്ടോ ഗ്ലാസ് ശുദ്ധമായ വെള്ളം കുടിക്കുക…
2, രാവിലത്തെ ഭക്ഷണം വയറുനിറച്ച് കഴിക്കണം. ഈ ഭക്ഷണം ഒരുദിവസം മുഴുവന്‍ നമുക്ക് ഊര്‍ജ്ജവും ഉന്മേഷവും നല്‍കും. ആവിയില്‍ ഉണ്ടാക്കുന്ന, ഇഡലി, പുട്ട്, ഇടിയപ്പം തുടങ്ങിയവയാണ് പ്രഭാതഭക്ഷണമായി കഴിക്കാന്‍ ഏറെ ഉത്തമം. ഒരുകാരണവശാലും പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. പ്രഭാതഭക്ഷണം കഴിവതും എട്ടുമണിക്ക് ഉള്ളില്‍ കഴിക്കണം.
3, ഉച്ചഭക്ഷണം വയറുനിറച്ച് കഴിക്കണ്ട. എണ്ണയില്‍ വറുത്തതും കരിച്ചതുമായ ഭക്ഷണം ഒഴിവാക്കുക. കൂടുതല്‍ പച്ചക്കറികളും ഇലക്കറികളും ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ചോറിന്റെ അളവ് കുറച്ച് പച്ചക്കറികള്‍ കൂടുതല്‍ കഴിക്കുക. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും തമ്മില്‍ നാലു മണിക്കൂര്‍ ഇടവേള വേണം.
4, വൈകുന്നേരത്തെ ചായയ്ക്കൊപ്പം സ്നാക്ക് ഒഴിവാക്കുക. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങള്‍ ഒഴിവാക്കി, പകരം ഇലയട, അവല്, കപ്പ പുഴുക്ക് പോലെയുള്ളവ ചായയ്ക്കൊപ്പം ശീലമാക്കുക.
5, രാത്രി ഭക്ഷണം വളരെ മിതമായി വേണം കഴിക്കാന്‍. പരമാവധി കിടക്കുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് രാത്രിഭക്ഷണം കഴിക്കണം. എളുപ്പം ദഹിക്കുന്ന ഭക്ഷണം വേണം രാത്രി കഴിക്കേണ്ടത്.
6, ഭക്ഷണം കഴിക്കുന്നതിന് മുമ്പു അല്‍പ്പം വെള്ളം കുടിക്കാം. എന്നാല്‍ ഭക്ഷണത്തിന് ഇടയ്ക്ക് വെള്ളം കുടിക്കരുത്. ഭക്ഷണം കഴിച്ചശേഷം വേണം വെള്ളം കുടിക്കാന്‍.
7, ഭക്ഷണം കഴിക്കുന്നതിന് മുമ്പ് രണ്ടു മൂന്നു തവണ ദീര്‍ഘശ്വാസം എടുക്കുകയും പുറത്തേക്ക് വിടുകയും വേണം. പ്രാണയാമ എന്ന യോഗ അഭ്യസിക്കുന്നതും നല്ലതാണ്. ഇത് അസിഡിറ്റി ഇല്ലാതാക്കാന്‍ സഹായിക്കും.
Post Your Comments