എത്രയൊക്കെ കാറും ബസ്സും ഉണ്ടെങ്കിലും അത്യാവശ്യമായി എവിടേക്കെങ്കിലും പുറത്തിറങ്ങണമെങ്കില്‍ ഓട്ടോയെ ആശ്രയിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഓട്ടോക്കാരുടെ ഡ്രൈവിംഗ് സീറ്റില്‍ ഡ്രൈവര്‍മാര്‍ ഇരിയ്ക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഒരുവശത്തേക്ക് ചെരിഞ്ഞ് ഇരിയ്ക്കുന്നവരാണ് മിക്ക ഡ്രൈവര്‍മാരും. എന്നാല്‍ എന്തുകൊണ്ട് ഇങ്ങനെ ഇരിയ്ക്കുന്നു എന്ന് നിങ്ങള്‍ക്കറിയാമോ? ഇതിനാകട്ടെ പല ഡ്രൈവര്‍മാര്‍ക്കും ഉത്തരമില്ല. എന്നാല്‍ ചിലരുടെ ഉത്തരങ്ങള്‍ നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നവയാണ്.
1. ഡ്രൈവിഗ് പഠനത്തിലെ ശീലം
പലപ്പോഴും ഡ്രൈംവിംഗ് പഠിയ്ക്കുമ്പോള്‍ സീറ്റ് പകുത്ത് വേണം പോലും ഓട്ടോ ഓടിയ്ക്കാനുള്ള പരിശീലനം നേടാന്‍. അങ്ങനെ പരിശീലിയ്ക്കുമ്പോള്‍ അത് പിന്നീട് ശീലമായി മാറുന്നു.
2. എഞ്ചിനിലെ ചൂട്
എഞ്ചിനിലെ ചൂടാണ് മറ്റൊരു കാരണം. എന്നാല്‍ ഇത് പഴയ ഓട്ടോ ഡ്രൈവര്‍മാരുടെ കാരണമാണ്. കാരണം പുതിയ ഓട്ടോകളില്‍ എഞ്ചിന്‍ പുറകിലാണ് എന്നത് തന്നെ കാര്യം.
3. സീറ്റില്‍ ഒരാള്‍ക്ക് കൂടി ഇരിയ്ക്കാം
പല ഓട്ടോ ഡ്രൈവര്‍മാരും സവാരി പോകുമ്പോള്‍ വഴിയില്‍ വെച്ച് പരിചയക്കാരെ കാണുകയും അവര്‍ക്ക് സ്ഥലം നല്‍കാനായി ഡ്രൈവര്‍ സീറ്റിന്റെ പകുതി നല്‍കുകയും ചെയ്യുന്നവരുണ്ട്.
4. പെട്ടെന്നിറങ്ങാനും കയറാനും
എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കില്‍ പെട്ടെന്ന് ചാടിയിറങ്ങാനും കയറാനും എളുപ്പമാണ് എന്നത് മറ്റൊരു കാര്യം.
5. യാത്രക്കാരെ എളുപ്പം വിളിയ്ക്കാന്‍
സവാരി പോകാന്‍ തിരക്കാണെങ്കില്‍ യാത്രക്കാരെ പെട്ടെന്ന് വിളിയ്ക്കാനും ഹോണ്‍ മുഴക്കാനും എളുപ്പം പകുതി സീറ്റില്‍ ഇരിയ്ക്കുന്നതാണ് എന്ന് പറയുന്നവരും കുറവല്ല.
Post Your Comments