സോള്‍: ഉത്തരകൊറിയന്‍ ഏകാധിപതിയായ കിം ജോഗ് ഉന്‍ ഉടനെ കൊല്ലപ്പെട്ടേക്കാം. കിം ജോഗ് ഉന്നിനെ വധിക്കാന്‍ പദ്ധതി തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയാണ് ഇതിനുപിന്നില്‍. പദ്ധതി നടപ്പാക്കാന്‍ പ്രത്യേക സേനയെയും നിയോഗിച്ചിട്ടുണ്ടെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രി ഹാന്‍ മിന്‍ കുവിന്റെ വെളിപ്പെടുത്തല്‍.
ഉത്തരകൊറിയയെ ശക്തമായി നേരിടാനുള്ള മാര്‍ഗങ്ങളും തങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരകൊറിയ രണ്ടു തവണ ആണവ പരീക്ഷണം നടത്തിയതിനെ തുടര്‍ന്നാണ് ശത്രുത ഇരട്ടിച്ചത്. ദക്ഷിണ കൊറിയയെ പലവട്ടം ആക്രമിക്കാന്‍ ഉത്തരകൊറിയ ശ്രമിച്ചു. മേഖലയില്‍ യുഎസിന്റെ സ്വാധീനം ഒന്നുകൊണ്ടുമാത്രമാണ് ആക്രമണം നടക്കാതെ പോയത്.
നിരന്തരം മിസൈല്‍ പരീക്ഷണവും ഉത്തര കൊറിയ നടത്തുന്നുണ്ട്. ഉത്തരകൊറിയയുടെ നടപടികള്‍ രാജ്യാന്തര നിയമങ്ങള്‍ക്ക് എതിരാണെന്ന് ദക്ഷിണ കൊറിയന്‍ അധികൃതര്‍ പറയുന്നു.
Post Your Comments