Kerala

നിയമസഭയില്‍ വിശ്രമിക്കാന്‍ സൗകര്യമില്ല, മുതിര്‍ന്ന അംഗമായിട്ടും പരിഗണന കിട്ടുന്നില്ലെന്ന പരാതിയുമായി വിഎസ്

തിരുവനന്തപുരം: മുതിര്‍ അംഗവും ക്യാബിനറ്റ് പദവി ഉണ്ടായിട്ടും പരിഗണന ലഭിക്കുന്നില്ലെന്ന് വിഎസ് അച്യുതാനന്ദന്‍. നിയമസഭയില്‍ വിശ്രമിക്കാന്‍ സൗകര്യമില്ലെന്നും, പ്രത്യേകം മുറിയോ പദവിയോ നല്‍കുന്നില്ലെന്നും പരാതിപ്പെട്ട് വിഎസ് സ്പീക്കര്‍ക്ക് കത്തയച്ചു.

ഭരണപരിഷ്‌കാര കമ്മീഷന് സെക്രട്ടറിയേറ്റില്‍ ഓഫിസില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങളൊക്കെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടികളൊന്നും കൈക്കൊള്ളുന്നില്ലെന്നും കത്തില്‍ വിഎസ് വ്യക്തമാക്കുന്നു.

ഭരണപരിഷ്‌കാര കമ്മീഷന്റെ ഓഫിസ് ഐഎംജിയില്‍ തന്നെ പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞെന്നും ഇതുവരെ പ്രവര്‍ത്തനച്ചെലവ് കണക്കാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റില്‍ ഓഫിസ് വേണമെന്ന വിഎസിന്റെ ആവശ്യമാണ് മുഖ്യമന്ത്രി തള്ളിയത്.

സെക്രട്ടറിയേറ്റിലെ പുതിയ അനക്സ് മന്ദിരത്തില്‍ തനിക്ക് ഓഫിസ് വേണമെന്നാണ് വിഎസ് പറഞ്ഞത്. എങ്കില്‍ മാത്രമേ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുകയുള്ളൂവെന്നും അദ്ദേഹം പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button