KeralaNews

പാകം ചെയ്തിട്ട് രണ്ട് നാൾ ആയിട്ടും തിളച്ചു തീരാതെ മീൻകറി

മൂവാറ്റുപുഴ: പാകം ചെയ്തിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും മീൻ കറിയിൽ നിന്നും ആവി ഉയരുന്നു. പായിപ്ര സെൻട്രൽ ജുമാ മസ്ജിദിനു സമീപം കൊച്ചുപുരയിൽ സലീമിന്റെ വീട്ടിലാണു സംഭവം. ശനിയാഴ്ച രാവിലെയാണ് ഇബ്രാഹിമിന്റെ ഭാര്യ മീൻകറി പാകം ചെയ്തത്. ഉച്ചയ്ക്ക് ഇത് കൂട്ടി ആഹാരവും കഴിച്ചു. എന്നാൽ വൈകുന്നേരമായിട്ടും ഇതിൽ നിന്നും ആവി പറന്നത് പരിഭ്രാന്തി സൃഷ്ടിച്ചു.

വിവരമറിഞ്ഞ് ആളുകളും എത്താൻ തുടങ്ങിയതോടെ പ്രശ്നം ഗുരുതരമായി. ഇതിനിടെ സലീമിന്റെ ഭാര്യയെ ശാരീരിക അസ്വസ്ഥതയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ആരോഗ്യവകുപ്പിനെ വിവരമറിയിക്കുകയും ചെയ്തു. മൽസ്യം കേടുകൂടാതിരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് ഈ പ്രതിഭാസത്തിന് കാരണമെന്നാണ് നിഗമനം. മൃതദേഹങ്ങൾ അഴുകാതിരിക്കാനുള്ള ഫോർമാലിനും അമോണിയയും കൂടാതെ കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നതുമായ രാസ പദാര്‍ത്ഥങ്ങളും മീനിൽ ചേർക്കുന്നുണ്ടെന്ന് പരാതി നിലനിൽക്കുമ്പോഴാണ് ഇങ്ങനെ ഒരു സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button