കുറ്റിപ്പുറം : ഇന്നു രാവിലെ ആറു മണിയോടെയാണ് സംഭവം. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് യുവതി ഒരുവയസുള്ള ഇരട്ട കുഞ്ഞുങ്ങളെ കഴുത്തു ഞെരിച്ചു കൊന്നശേഷം തീകൊളുത്തി ജീവനൊടുക്കി.കുറ്റിപ്പുറം ലക്ഷം വീട് കോളനിയിൽ പനയത്തിൽ ഫസലിന്റെ ഭാര്യ ജസീന (25)യാണ് മരിച്ചത്.
ആത്മഹത്യയ്ക്കു കാരണം വ്യക്തമല്ല. ജസീനയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആർ. ഡി. ഒയുടെ സാന്നിദ്ധ്യത്തിൽ മേൽ നടപടികൾ സ്വീകരിക്കും. കുട്ടികളുടെ മൃതദേഹങ്ങൾ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഫസിൽ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ ഓട്ടോ ഡ്രൈവറാണ്. ഈ ദമ്പതികൾക്ക് മൂത്ത ഒരു ആൺകുട്ടികൂടിയുണ്ട്. തൊട്ടിലിൽ ഉറങ്ങുകയായിരുന്ന ഫർസാനയെയും ഫർഹാനയെയും കഴുത്തു ഞെരിച്ചു കൊന്ന യുവതി അതിനുശേഷം ബാത്തുറൂമിൽ കയറി പെട്രോൾ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. ഭർത്താവ് ഫസിൽ ഈ സമയം വീട്ടിൽ ഉണ്ടായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയെങ്കിലും ദേഹമാസകലം തീപിടിച്ചു കഴിഞ്ഞിരുന്നു. ആശുപത്രിയിൽ എത്തിക്കുംമുമ്പേ മരണം സംഭവിച്ചിരുന്നു.
Post Your Comments