റിലയൻസ് ജിയൊക്കെതിരെ പുതിയ ആരോപണം. ഉപഭോക്താക്കളുടെ വിവരങ്ങള്‍ വിദേശപരസ്യ കമ്പനികള്‍ക്ക് വിറ്റ് റിലയന്‍സ് ജിയോ പണം സമ്പാദിക്കുന്നു എന്നാണ് ഹാക്ടിവിസ്റ്റ് ഗ്രൂപ്പ് അനോണിമസിന്റെ വെളിപ്പെടുത്തൽ. റിലയന്‍സ് ജിയോയുടെ മൈ ജിയോ, ജിയോ ഡയലര്‍ എന്നീ ആപ്ലിക്കേഷനുകളാണ് വ്യക്തിഗത വിവരങ്ങൾ മറിച്ച് വില്‍ക്കുന്നതെന്നാണ് ആരോപണം.. മാഡ് മീ നെറ്റ്‌വര്‍ക്കിലേക്ക് രണ്ട് ആപ്പുകള്‍ വിവരങ്ങള്‍ കൈമാറുന്നുണ്ടെന്നാണ് ഹാക്കര്‍മാരായ അനോണിമസ് ഗ്രൂപ്പ് പറയുന്നത്.
ഇന്റര്‍നാഷണല്‍ പരസ്യക്കമ്പനികളുമായി എത്തരത്തിലുള്ള വിവരങ്ങളാണ് റിലയന്‍സ് കൈമാറുന്നതെന്ന് കാണിക്കാനായി ഒരു ബ്ലോഗും അനോണിമസ് ഗ്രൂപ്പ് ഒരുക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച വാര്‍ത്ത ഹിന്ദു ബിസിനസ്സ് ലൈന്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് വിശദീകരണവുമായി റിലയന്‍സ് ജിയോ രംഗത്തെത്തി. തങ്ങളുടെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഒരുകാരണവശാലും മറ്റൊരാള്‍ക്ക് കൈമാറില്ലെന്നും ജിയോ എന്തെങ്കിലും കാരണങ്ങളാല്‍ വിവര ശേഖരണം നടത്തുകയാണെങ്കില്‍ അത് മെച്ചപ്പെട്ട സേവനത്തിന് വേണ്ടിയാണെന്നും കമ്പനി വക്താവ് വിശദീകരിച്ചു.
Post Your Comments