India

പിഞ്ചുകുഞ്ഞിനെ മാതാവ് മരവടി കൊണ്ട് തല്ലിക്കൊന്നു

റായ്പൂര്‍ : പിഞ്ചുകുഞ്ഞിനെ മാതാവ് മരവടി കൊണ്ട് തല്ലിക്കൊന്നു. ചണ്ഡീഗഢിലെ ജാഷ്പൂര്‍ ജില്ലയിലെ ആദിവാസി ഗ്രാമത്തിലാണ് സംഭവം നടന്നത്. ജെബിത ഇക്ക(28) എന്ന യുവതിയാണ് കുഞ്ഞിനെ തല്ലിക്കൊന്നത്. കരച്ചില്‍ നിര്‍ത്താതിരുന്ന കുഞ്ഞിനെ യുവതി മരവടി വച്ച് തല്ലുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് കുഞ്ഞ് മരിച്ചു. കുഞ്ഞിന്റെ മരണത്തില്‍ സംശയം തോന്നിയ ബന്ധുക്കളാണ് പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യല്ലില്‍ യുവതി കുറ്റം സമ്മതിച്ചു.

മോഷണ കേസില്‍ ജയിലില്‍ കഴിയുന്ന ഭര്‍ത്താവിന് ജാമ്യം ലഭിക്കാന്‍ വേണ്ടത്ര പണം കണ്ടെത്താന്‍ യുവതിയ്ക്ക് കഴിഞ്ഞില്ല. മാത്രമല്ല വീട്ടിലെ ചിലവും വൈദ്യുതി ബില്ലും അടയ്ക്കാന്‍ പണമില്ലാത്ത സാഹചര്യത്തിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. സെപ്റ്റംബര്‍ 23 ന് കുട്ടിയ്ക്ക് പെട്ടെന്ന് അസുഖം ബാധിക്കുകയും ആശുപത്രിയില്‍ പോകാനും പണമില്ലായിരുന്നു. ഇതിനിടയിലാണ് കുഞ്ഞിനെ മാതാവ് തല്ലിക്കൊന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button